അണുബാധ നിയന്ത്രണ വാരാചരണം

By online desk.21 10 2019

imran-azharതിരുവനന്തപുരം: പട്ടം എസ്‌യുറ്റി ആശുപത്രിയുടെ നേതൃത്വത്തില്‍ അണുബാധ നിയന്ത്രണ വാരാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എസ്‌യുറ്റിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ അനൂപ് ചന്ദ്രന്‍ പൊതുവാള്‍ (മെഡിക്കല്‍ സൂപ്രണ്ട്), ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ ഷെരീഖ് പി എസ്, യമുന (ക്വാളിറ്റി വിഭാഗം മാനേജര്‍) തുടങ്ങിയവര്‍ പങ്കെടുത്തു. അണുബാധ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഡോ അഭിറാം ചന്ദ്രന്‍, ഡോ ക്രിസ്റ്റീന്‍ ഇന്ദുമതി, ഡോ ഭവ്യ, ഡോ മൃണാള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടണ്‍ഹില്‍ സ്‌കൂള്‍, മുട്ടട ടെക്‌നിക്കല്‍ സ്‌കൂള്‍, നവജീവന്‍ സ്‌കൂള്‍, ജോണ്‍ ഇനോക് ഫാര്‍മ കോളേജ്, സൈനിക സ്‌കൂള്‍ എന്നീ സ്‌കൂളുകളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

 

OTHER SECTIONS