പിസിഓഡി ലക്ഷണങ്ങൾ .....

By Bindu PP.05 Feb, 2018

imran-azhar

 

 

പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ( പിസിഓഡി) ഇപ്പോൾ കൂടുതൽ സ്ത്രീകളിൽ കാണുന്ന ഒരു അസുഖമാണ്.കൗമാരക്കാരിലാണ് ഈ വ്യതിയാനം കാണുന്നതെന്നതും ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. ക്രമം തെറ്റിയ ആര്‍ത്തവമാണ് രോഗത്തിന്റെ പ്രധാന പ്രശ്നം.

 

ലക്ഷണങ്ങൾ അറിയാൻ ....

 

അണ്ഡാശയ മുഴ മൂലം ഹോര്‍മോണ്‍ നില മാറി മറിയുന്നു. മുഴകളുടെ അണ്ഡാശയസാന്നിദ്ധ്യത്തെ ശരീരംതെറ്റായി വിലയിരുത്തുകയും, പുരുഷ ഹോര്‍മോണുകള്‍ അധികമായി സ്രവിക്കുകയും, അതിനാല്‍ മീശ രോമങ്ങള്‍ വളരുക, മുഖക്കുരു ധാരാളമായി ഉണ്ടാകുക, മാറിടങ്ങള്‍ വലിപ്പം കുറയുക, സ്ത്രൈണഭാവങ്ങള്‍ക്ക് ഹാനി വരിക , അല്പസ്വല്പമായി പുരുഷോചിത രൂപമാറ്റം കാണുക, കഷണ്ടി ഉണ്ടാവുകെ, രോമവളര്‍ച്ച കൂടുക,പൊണ്ണത്തടി മുതലായവ ഉണ്ടാവുകയും ചെയ്യും. ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം സ്രവിക്കുക, ഇതെല്ലാം ലക്ഷണങ്ങളാണ്.

 

ചികിത്സ

ആദ്യ പരിഗണന അമിത വണ്ണം കുറയ്ക്കുക എന്നതിനാണ്. ഹോര്‍മോണ്‍ നില ക്രമീകരിക്കുക എന്നതും പ്രധാനമാണ്. ജീവിത ശൈലി അടിമുടി പരിഷ്കരിക്കുക. ക്രമമായ വ്യായാമം അത്യാവശ്യമാണ്. യോഗയും നല്ലതാണ്.

OTHER SECTIONS