ആ ദിവസങ്ങളിലെ വയറു വേദന ഇല്ലാതാക്കാന്‍...

By Anju N P.23 Jul, 2018

imran-azhar

മിക്കവാറും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ സമയത്തെ വേദന. ഈ വേദന അസഹ്യമാകുമ്പോള്‍ പലരും വേദന സംഹാരികള്‍ കഴിക്കാറുണ്ട്. എന്നാല്‍, ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്.
എന്നാല്‍, ആരോഗ്യകരമായ ചില മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ത്തവ ദിവസങ്ങളിലെ വേദനയെ പ്രതിരോധിക്കാം.


1.ആ ദിവസങ്ങളിലെ വേദന കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ചിറ്റ് ചൂടോടൊ കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തിന്റെ താപനില ഉയരാതിരിക്കാന്‍ ഇത് സഹായകമാണ്.


2.പൈനാപ്പിള്‍ കഴിക്കുന്നത് ആ ദിവസങ്ങളിലെ വേദനയെ ഇല്ലാതാക്കും. പൈനാപ്പിള്‍ മാനസികമായും ശാരീരികമായും ആശ്വാസം പകരുന്നതിനാല്‍ ജ്യൂസായോ അല്ലാതെയൊ പൈനാപ്പിള്‍ ആ ദിവസങ്ങളില്‍ കഴിക്കുന്നത് വേദന അകറ്റാന്‍ ഉത്തമമാണ്.


3.മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും കുറയ്ക്കാന്‍ ആ ദിവസങ്ങളില്‍ ഡാര്‍ക്ക് ചോകെ്‌ളറ്റ് കഴിക്കുക.


4.ആ ദിവസങ്ങളില്‍ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്.

OTHER SECTIONS