ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തും; ഈ വര്‍ഷം 100 കോടി ഡോസ് വാക്‌സിന്‍

By Web Desk.22 06 2021

imran-azhar

 


വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ഇന്ത്യ അടക്കമുള്ള ഇടത്തരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ആസ്ഥാനമായ ഫൈസര്‍ കമ്പനി ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്സിന്‍ നല്‍കും.

 

യു.എസ്.എ - ഇന്ത്യ ചേംബര്‍ ഒഫ് കോമേഴ്സ് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കുമ്പോള്‍ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബോര്‍ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും-ആല്‍ബര്‍ട്ട് ബോര്‍ള പറഞ്ഞു.

 

ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും.

 

കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

OTHER SECTIONS