കൊണ്ടുനടക്കാവുന്ന ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

By Preethi Pippi.25 09 2021

imran-azhar

 

പ്രമേഹരോഗികൾക്ക് ഇൻസുലിൻ കൊണ്ട് നടക്കുന്നത് വളരെ ബുദ്ധിമുട്ട് എറിയതാണ്. എന്നാൽ ആ ബുദ്ധിമുട്ടിന് പരിഹാരം വന്നുകഴിഞ്ഞു. റെഫ്രിജറേറ്ററിൽ ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇൻസുലിൻ ആണ് വികസിപ്പിച്ചിരിക്കുന്നത്.

 


കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഇതിന് പിന്നിൽ. ഫ്രിഡ്ജിലല്ലാതെ ആവശ്യമുള്ള സമയമത്രയും ഈ ഇൻസുലിൻ പുറത്ത് സൂക്ഷിക്കാമെനാണ് ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റർജി പറയുന്നത്.

 

പ്രമേഹരോഗികൾക്ക് ഇനി ഇൻസുലിൻ ഒപ്പം കൊണ്ടു നടക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. ‘ഇൻസുലോക്ക്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്, ഈ പേര് താല്കാലികമാത്രമാണ്.

 

ശുഭ്രാംശു ചാറ്റർജി, ഐ.ഐ.സി.ബി.യിലെ ശാസ്ത്രജ്ഞനായ പാർഥ ചക്രവർത്തി, ഐ.ഐ.സി.ടി.യിലെ ശാസ്ത്രജ്ഞരായ ബി. ജഗദീഷ്, ജെ. റെഡ്ഡി എന്നിവരാണ് പുതിയ ഇൻസുലിൻ വകഭേദം വികസിപ്പിച്ചെടുത്തത്തിന് പിന്നിൽ. പുതിയ ഈ ഇൻസുലിന് 65 ഡിഗ്രി സെൽഷ്യസിലും പിടിച്ചുനിൽക്കാനാവുമെന്ന് ഗവേഷകർ പറയുന്നത്.

 

 

 

 

OTHER SECTIONS