കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍...

By online desk.08 09 2019

imran-azhar

 

ആധുനിക ജീവിത ശീലങ്ങളും ഭക്ഷണരീതികളും അറിഞ്ഞോ, അറിയാതെ പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്താറുണ്ട്. ഇത്തരം ശീലങ്ങളുടെ ഫലമായി പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് കൊളസ്‌ട്രോള്‍.

 

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഠിനമായ പലവിധ വ്യായാമമുറകളും പരിശീലിക്കാറുണ്ട്. എന്നാല്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

 

കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടാവുന്നത്. ആദ്യമായി കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ വേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത്.വെളുത്തുള്ളി: വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും രണ്ടോ, മൂന്നോ വെളുത്തുള്ളി അല്ലി കഴിച്ചുകൊണ്ട് കൊളസ്‌ട്രോളിനെ പ്രതിരോധിക്കാം.ഗുഗ്ഗുലു: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗുഗ്ഗുലു. കൊഴുപ്പിനെ ഉരുക്കിക്കളയുന്നതിലൂടെ കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുക.തുളസി: ആരോഗ്യ ഗുണങ്ങളേറെയുള്ള തുളസി ഒരു ദിവ്യൗഷധമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി പല ആരോഗ്യ പ്രശ്‌നങ്ങളെയും പ്രതിരോധിച്ച് പൂര്‍ണ്ണ ആരോഗ്യം നല്‍കുന്നു.ത്രികടു: കുരുമുളകിന്റേയും, ഇഞ്ചിയുടെയും തിപ്പലിയുടെയും മിശ്രണമാണ് ത്രികടു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഇത് ആയുര്‍വ്വേദ ഔഷധങ്ങളുടെ കൂട്ടത്തിലെ രാജാവെന്നാണ് അറിയപ്പെടുന്നത്.മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍: മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായകമാണ്.ത്രിഫല: ആയുര്‍വ്വേദത്തിലെ മൂന്ന് ഔഷധങ്ങള്‍ കൂടി ചേര്‍ന്നതാണ് ത്രിഫല. കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ സഹായകമായ ഈ കൂട്ട് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കുന്നതാണ് ഉചിതം.മഞ്ഞള്‍: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന മഞ്ഞള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.മല്ലിയില: മല്ലിയില കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ദിവസവും മല്ലിയില കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കൊളസ്‌ട്രോളിനെ പ്രതിരോധിക്കും

OTHER SECTIONS