നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ ഇതാ ചില നിർദേശങ്ങൾ

By online desk.20 07 2019

imran-azhar

 

1. മൂത്രം പിടിച്ചു നിര്‍ത്തരുത്–മൂത്രശങ്ക ഉണ്ടായാല്‍ മൂത്രം പുറത്തു കളയാതെ പിടിച്ചു നിര്‍ത്തുന്നത് വൃക്കകള്‍ക്ക് അമിതസമ്മര്‍ദം നല്‍കും. ഈ ശീലം വൃക്കയ്ക്ക് ആപത്തുണ്ടാക്കും.

 

2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക–അമിതഅളവില്‍ ഉപ്പ് ഉള്ളില്‍ ചെല്ലുന്നത് വൃക്കകള്‍ക്ക് അപകടമാണ്. ശരീരത്തില്‍ എത്തുന്ന സോഡിയത്തിന്റെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത് വൃക്കയാണ്. അപ്പോള്‍ അമിത അളവില്‍ ഉപ്പ് ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ഇരട്ടിപ്പിക്കും.

 

3. വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക–അമിതമായി വേദനസംഹാരികളെ ആശ്രയിക്കരുത്. ഒട്ടുമിക്ക വേദനസംഹാരികളും വൃക്കകള്‍ക്ക് അപകടമാണ്.

 

4. മധുരം, മദ്യം, പ്രോട്ടീന് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക–ഇവയെല്ലാം ഒരുപരിധിയില്‍ കൂടുതല്‍ ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

 

5. പുകവലി ഉപേക്ഷിക്കുക–പുകവലി വൃക്കകളെ തകരാറിലാക്കുന്ന കാരണങ്ങളില്‍ മുന്നിലാണ്. പുകവലി ഹൈപ്പര്‍ടെന്‍ഷന് ഉണ്ടാക്കുകയും അത് വൃക്കകളിലേക്കുള്ള രക്തയോട്ടം കൂറയ്ക്കുകയും ചെയ്യും.

 

6. കാപ്പി/ചായ കുടി നിയന്ത്രിക്കുക–കഫീന് അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് നന്നല്ല. അതുകൊണ്ടു തന്നെ കാപ്പിയും ചായയും കുടിക്കുന്നത് കുറയ്ക്കാം.

 

7. നന്നായി ഉറങ്ങുക – നല്ലയുറക്കവും കിഡ്‌നിയുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. നന്നായി ഉറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് മൊത്തം അവയവങ്ങളെയും ബാധിക്കും. അതുകൊണ്ട് ഉറക്കം മറന്നുള്ള പ്രവൃത്തികള്‍ വേണ്ട. വ്യായാമം പതിവാക്കുക, നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം.

 

OTHER SECTIONS