മൈക്രോവേവ് പോപ് കോണ്‍ കഴിക്കുന്നുവെങ്കില്‍?

By online desk.12 04 2019

imran-azhar

പ്രായഭേദമന്യേ കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും ഒരു ഇഷ്ട വിഭവമാണ് മൈക്രോവേവ് പോപ് കോണ്‍. യാത്രയ്ക്കിടെയിലും സിനിമ കാണുന്നതിനിടെയും പോപ് കോണ്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.

 

എന്നാല്‍, മൈക്രോവേവ് പോപ് കോണ്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മൈക്രോവേവില്‍ പോപ്‌കോണ്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ബാഗുകളാണ് പ്രശ്‌ന കാരണം.ലൈനിംഗില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ടെഫ്‌ലോണ്‍ എന്നാണ് അറിയപ്പെടുന്നത്. കലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ഇത് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കാന്‍ കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്.

 

കരള്‍, കിഡ്‌നി, ബ്‌ളാഡര്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിനും ഈ കെമിക്കല്‍ കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. മൈക്രോവേവ് പോപ്‌കോണിന്റെ ഉപയോഗം ശരീരം മെലിയുക, ആരോഗ്യം കുറയുക തുടങ്ങിയ അവസ്ഥകളിലേക്കും നയിക്കും.

 

OTHER SECTIONS