ജീവികളുടെ കടിയേറ്റാല്‍

By Online Desk .02 10 2019

imran-azhar

 

 

1. പാമ്പുകടി

 

കടിയേറ്റഭാഗത്തിന് മുകളില്‍ തുണിയോ കയറോ കൊണ്ട് അമര്‍ത്തിക്കെട്ടുക. കടിയേറ്റ ഭാഗം അധികം അനങ്ങാതെ നോക്കുക. എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തുക. നാട്ടുവൈദ്യന്റെയോ വിഷഹാരിയുടെ അടുത്തോ ചെറിയ ആശുപത്രികളോ കയറിയിറങ്ങി സമയം പാഴാക്കരുത്. ഓരോ സെക്കന്റും വിലപിടിച്ചതാണ്. കടിച്ച പാമ്പിനെ പിടിക്കാന് .നടന്നും സമയം കളയരുത്.


2.പട്ടി, പൂച്ച, പശു എന്നിവ കടിച്ചാല്‍


ചെറിയ മുറിവല്ലേ, സാരമില്ലാന്ന് കരുതി ചികിത്സിക്കാതിരിക്കരുത്. മുറിവില്‍ മഞ്ഞള്‍, മുളക് ഒക്കെ വാരിയിടുന്നതും മുറിവില്‍ നിന്ന് രക്തം ചീന്തി കളയുന്നതും ഒരു ഗുണവുമില്ലാത്ത കാര്യമാണ്. ഇവിടെ ആദ്യം ചെയ്യാവുന്നത്, നല്ല വെളളത്തില്‍, സോപ്പുപയോഗിച്ച് മുറിവ് നന്നായി കഴുകുക എന്നതാണ്. പേവിഷ വൈറസിന് ഏറ്റവും പേടി സോപ്പിനെയാണ്. പിന്നെ, എത്ര ചെറിയ മുറിവാണേലും ആശുപത്രിയില്‍ പോണം, പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ്പെടുക്കണം


3. ആസിഡ്, ആല്‍ക്കലി തുടങ്ങിയവ കഴിച്ചാല്‍


ഉപ്പുവെള്ളം കുടിപ്പിക്കുക, വെളിച്ചെണ്ണ എടുത്ത് വായിലൊഴിച്ചു കൊടുക്കുക ഒക്കെ ഈ അവസരങ്ങളില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടികളാണ്. ഗുണമില്ലാന്ന് മാത്രമല്ല, ഒത്തിരി ദോഷങ്ങള്‍ ഇവ മൂലമുണ്ടാവുന്നുമുണ്ട്. വീട്ടില്‍ വച്ച് ഒന്നും ചെയ്യാതിരിക്കുന്നതാണ് ഇവിടെ ചെയ്യാവുന്ന ഏറ്റവും നല്ല ഫസ്റ്റ് എയ്ഡ്. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

 

OTHER SECTIONS