ഗര്‍ഭകാലത്ത് സ്ത്രീകള്‍ മേക്കപ്പ് ഒഴിവാക്കാന്‍ പറയുന്നതിന്റെ കാരണം ഇതാണ്‌

By Anju N P.09 Feb, 2018

imran-azhar

 

ഗര്‍ഭിണികള്‍ സൗന്ദര്യ വര്‍ധന വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പഠനം. ഗര്‍ഭിണികള്‍ മേക്കപ്പിട്ടാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. സാധാരണ നമ്മള്‍ ഉപയോഗിക്കാറുള്ള ക്രീമുകളിലും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഗര്‍ഭസ്ഥ ശിശുവിനെ മോശമായി ബാധിക്കുന്നത്. ഇത് ഓട്ടിസത്തിനു വരെ കാരണമാകുന്നുവെന്നാണ് കാനഡയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ പറയുന്നത്.

 

എന്നാല്‍ സ്ത്രീകളുടെ മുഖത്തിന് കൂടുതല്‍ തിളക്കം വക്കുന്ന സമയം കൂടിയാണ് ഗര്‍ഭകാലം. എങ്കിലും ചിലര്‍ക്കു മാത്രം മുഖക്കുരുവും മുടി കൊഴിച്ചിലുമുണ്ടാകും. ഹോര്‍മോണുകളിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. മുഖക്കുരു ഒഴിവാക്കാന്‍ നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടാവുന്നതാണ്. റെറ്റിനോള്‍ പോലുള്ള രാസവസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതും നല്ലതാണ്.

 

വെള്ളം ധാരാളമായി കുടിച്ചാല്‍ തന്നെ ചര്‍മ്മത്തെ തിളക്കമുള്ളതായി നില നിര്‍ത്താം. തിളപ്പിക്കാത്ത പാലില്‍ പഞ്ഞി മുക്കി മുഖത്ത് സാവധാനം തടവുക. ഇത് ചര്‍മ്മത്തിന് നനവ് ലഭിക്കാനും തിളക്കമുണ്ടാകാനും സഹായിക്കും. സോപ്പ് ഒഴിവക്കുന്നത് നല്ലതാണ്. സോപ്പിന്റെ അമിതമായ ഉപയോഗം ചര്‍മ്മത്തെ വരണ്ടതാക്കും.

 

OTHER SECTIONS