താരനെ പ്രതിരോധിച്ച് കേശ സംരക്ഷണത്തിനായി...

By online desk.23 03 2019

imran-azhar

 

കേശസംരക്ഷത്തിന്റെ കാര്യത്തില്‍ നമ്മളില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് കൊഴിച്ചില്‍. പ്രശ്‌നത്തിന്റെ പ്രധാന കാരണം പലപ്പോഴും താരന്‍ തന്നെയാകാം. ഷാമ്പൂ ഉള്‍പ്പെടെയുള്ള പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ശാശ്വത ഫലം കാണുന്നില്ലെങ്കില്‍ ഈ പ്രകൃതിദത്ത ഗൃഹ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...
. തലമുടിയില്‍ ഏറെ നേരം എണ്ണ തേച്ച് നില്‍ക്കുന്നത് താരന് കാരണമാകാം. അതിനാല്‍ തലയില്‍ എണ്ണ തേയ്ച്ച് അല്‍പ്പസമയത്തിന് ശേഷം ഉടന്‍ കഴുകി കളയുക.


.അധിക എണ്ണമയം നീക്കി പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴയുടെ നീര്. തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേയ്ച്ച് നല്ലതുപോലെ മസാജ് ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.


. വേപ്പിന്റെ ഇല ചതച്ച് അതിന്റെ നീര് അല്പം വെളിച്ചെണ്ണയിലോ തൈരിലോ ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് താരനെ അകറ്റാന്‍ സഹായകമാണ്.


. നെല്ലിക്ക ഉണക്കിപ്പൊടിച്ച് തുളസിയിലയോടൊപ്പം ചേര്‍ത്ത് അരച്ച മിശ്രിതം തലയില്‍ തേയ്ച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നത് പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഉത്തമ പ്രതിവിധിയാണ്.


.അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് താരന്‍ പ്രതിരോധിക്കാന്‍ സഹായകമാണ്.

OTHER SECTIONS