ഹൃദയാരോഗ്യം സംരക്ഷിക്കാന്‍...

By anju.30 06 2019

imran-azhar


മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന്യമുള്ള ഒരു അവയവമാണ് ഹൃദയം. ഹൃദയം പണിമുടക്കുന്നതോടെ എല്‌ളാം അവസാനിക്കും. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില മര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...


ഉപ്പ് കുറയ്ക്കുക: ആഹാരത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് അഞ്ചിലൊന്നായി കുറക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയും.
പുകവലി: 15 മുതല്‍ 25 വര്‍ഷം വരെ ആയുസ് കുറയാന്‍ പുകവലി കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പുകവലി ഒഴിവാക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

 

വ്യായാമം: ദിവസത്തില്‍ 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം 
സഹായകമാണ്. വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഓഫീസിലോ മറ്റോ പോകുമ്പോള്‍ അല്‍പ്പമൊന്ന് നടന്നു പോകാന്‍ ശ്രമിക്കുക.


സമീകൃതാഹാരം: ധാന്യവര്‍ഗ്ഗങ്ങളും ഇലക്കറികളും പഴങ്ങളും ഉള്‍പെ്പടുന്ന സമീകൃതാഹാരം ശീലമാക്കുന്നതും നല്‌ളതാണ്. അമിതവണ്ണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്.

 

മദ്യപാനം: അമിതമായ മദ്യപാനം രക്തസമ്മര്‍ദ്ദവും അമിതഭാരവും വര്‍ദ്ധിപ്പിക്കും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപെ്പടുന്നത്.