പ്രോട്ടീന്‍ ഡ്രിങ്കുകള്‍ കുടിക്കുന്നുവെങ്കില്‍...

By anju.09 06 2019

imran-azhar


ആരോഗ്യ സംരക്ഷണാര്‍ത്ഥം പലവിധ പ്രോട്ടീന്‍ ഡ്രിങ്കുകള്‍ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, മസില്‍ വളരാനും ആരോഗ്യം സംരക്ഷിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്ന ഈ പ്രോട്ടീന്‍ ഡ്രിങ്കുകള്‍ ആരോഗ്യപരമായി പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പുതിയ കണ്ടെത്തല്‍.
അമിത വണ്ണത്തിനും അലര്‍ജിക്കും മാത്രമല്ല, കിഡ്‌നിയെയും കരളിനെയും ദോഷകരമായി ബാധിക്കും.


കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ രോഗസാദ്ധ്യതയ്ക്കും, ഗ്യാസ് ട്രബിള്‍, അതിസാരം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.


പ്രോട്ടീന്‍ പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കൃത്രിമ പദാര്‍ത്ഥങ്ങളും പലതരം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പതിവായുള്ള വ്യായാമം മുടങ്ങുകയാണെങ്കില്‍ ഇത് ശരീരത്തിന്റെ ഭംഗി നഷ്ടപ്പെട്ട് പലവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

OTHER SECTIONS