ദിവസം മുഴുവനുള്ള ക്ഷീണത്തിന്റെ കാരണങ്ങള്‍...

By Online Desk .05 07 2019

imran-azhar

 

 

ദിവസം മുഴുവന്‍ ക്ഷീണം തോന്നുന്നതിന്റെ കാരണങ്ങള്‍ പലതാണ്. അവയെക്കുറിച്ചറിയൂ... നല്ലതുപോലെ ഉറങ്ങാത്തതാവാം. എന്നാല്‍, ഇതിലേക്ക് നയിക്കുന്ന മറ്റു ചില കാരണങ്ങളുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക. ശരീരത്തി ല്‍ ആവശ്യത്തിന് വെള്ളമിലെ്‌ളങ്കില്‍ തളര്‍ച്ചയുണ്ടാകും. ശരീരത്തിലെ വെള്ളം കുറയുമ്പോള്‍ രക്തത്തിന്റെ അളവ് കുറയുന്നു. അത് കാരണം ഒക്‌സിജനും മറ്റ് പോഷകങ്ങളും ശരീരകോശങ്ങളിലെത്താന്‍ കൂടുതല്‍ സമയമെടുക്കുന്നു.


ഇരുമ്പിന്റെ അംശം കുറയുക. ഇത് നിങ്ങളെ തളര്‍ത്തുക മാത്രമല്‌ള, അസ്വസ്ഥരാക്കുകയും ചെയ്യും. ഇരുമ്പിന്റെ അംശം കുറയുംന്തോറും പേശികളിലും കോശങ്ങളിലും എത്തുന്ന ഒക്‌സിജന്റെ അളവ് കുറയും. തീരെ കുറവാണെങ്കില്‍ അനീമിയയും ഉണ്ടായേക്കാം. ഇത് ഒഴിവാക്കാന്‍ ബീന്‍സ്, മുട്ട, പച്ചക്കറികള്‍, സോയമില്‍ക്ക് കൊണ്ടുള്ള വിഭവങ്ങളും കഴിക്കുക.ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് പ്രഭാത ഭക്ഷണത്തിനുണ്ട്. അതുകൊണ്ട് അത് ഒഴിവാക്കിയാല്‍ ദിവസം മുഴുവന്‍ തളര്‍ന്നിരിക്കാനാണ് സാദ്ധ്യത.


കാര്‍ബോ ഹൈഡ്രെറ്റുകളും പ്രോട്ടീനും കുറച്ച് നല്‌ള കൊഴുപ്പും ചേര്‍ന്നതാണ് ഉത്തമമായ പ്രഭാതഭക്ഷണം തളര്‍ന്നിരിക്കുമ്പോള്‍ വ്യായാമം ഒഴിവാക്കുക. തോന്നുമ്പോള്‍ മാത്രം വ്യായാമം ചെയ്യുന്ന ശീലം ഒഴിവാക്കുക. നല്ല വ്യായാമം സന്തോഷപ്രദായകമായ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. തല്‍ഫലമായി ദിവസം മൊത്തം ചുറുചുറുക്കോടെയിരിക്കാനും സഹായിക്കുന്നു. അതികഠിനമായി ജോലി ചെയ്യുക. സദാസമയം ജോലിയെപ്പറ്റി മാത്രം ചിന്തിച്ച് ജീവിതത്തിലെ ബാക്കി സന്തോഷങ്ങളെല്‌ളാം ത്യജിക്കുന്നുവെങ്കില്‍ ഇത് നന്നല്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ ലക്ഷ്യങ്ങള്‍ തീരുമാനിക്കു. മനഃകേ്‌ളശം വലിയൊരു നിശബ്ദനായ കൊലയാളിയാണെന്ന് അറിയുക.

 

മദ്യപാനം സുഖനിദ്രയെ ഭഞ്ജിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ശരീരത്തില്‍ ഒരു അഡ്രീനാലിന്‍ തള്ളിക്കയറ്റമുണ്ടായേക്കാം. ഇതുകാരണം രാത്രി ഉണര്‍ന്നേക്കാം.ഫോണിനോടുള്ള ആസക്തി സദാസമയം ഫോണും മെസേ്‌സജ് ഇന്‍ബൊക്‌സും പരിശോധിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഇതും ഉറക്കത്തിനെ ബാധിച്ച് പകല്‍ ക്ഷീണിതനാക്കിയെക്കാം കഫീന്‍ കാപ്പി കുടിച്ചാല്‍ ഉണര്‍ന്നിരിക്കുമെന്ന് അറിയാം. ശരീരത്തില്‍ കൂടുതല്‍ കഫീന്‍ കയറിക്കൂടിയാല്‍ അത് ഉറങ്ങുന്നസമയത്തെയും ഉണരുന്ന സമയത്തെയും ബാധിക്കും.

OTHER SECTIONS