രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര് കഴിച്ച് നോക്കൂ....വ്യത്യാസം അറിയാം

By Anju N P.21 Dec, 2017

imran-azhar

 

 


വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് തൈര്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തൈര് സഹായിക്കുന്നു. എന്നാല്‍ തൈര് കഴിക്കുന്നവര്‍ രാത്രി സമയത്ത് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ്. പാലിനേക്കാള്‍ ഗുണം തൈരിനാണ് എന്നതാണ് സത്യം. പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ തൈരിന് കഴിയുന്നു.

 

തൈരിന് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. നിത്യ ജീവിതത്തില്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല.
തൈര് രാവിലെ കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നമ്മളെ വെല്ലുവിളിക്കുന്ന പല പ്രശ്നത്തിനും പരിഹാരമാണ് ഇത്. ദിവസവും ഒരു സ്പൂണ്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 


ദഹന പ്രശ്നത്തിന് പരിഹാരം


ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് വയറു വീര്‍ക്കല്‍ മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.


പാലിനേക്കാള്‍ മികച്ചത്


ആരോഗ്യസംരക്ഷണത്തിനായാണ് നമ്മളില്‍ പലരും പാല്‍ കുടിക്കുന്നത്. എന്നാല്‍ പാലിനേക്കാള്‍ മികച്ച രീതിയില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി തൈര് ഉപയോഗിക്കാം. ഇതിലുള്ള ഉയര്‍ന്ന അളവിലെ കാല്‍സ്യത്തിന്റെ അളവ് പാലിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്.

 


ഹാങ്ഓവര്‍ മാറ്റാന്‍


ഹാങ് ഓവര്‍ പലരേയും പ്രശ്നത്തിലാക്കുന്നു. അതി ശക്തമായ തലവേദനയാണ് മറ്റൊ രു പ്രധാന പ്രശ്നം. ഇതിനെ രണ്ടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഹാങ്ഓവര്‍ മാറുന്നതിനായി ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ ഒരു കപ്പ് തൈരോ കഴിക്കാവുന്നതാണ്.


ഊര്‍ജ്ജം നല്‍കുന്നു


ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്‍ക്കാന്‍ തൈര് സഹായിക്കുന്നു. അതിനായി രാവിലെ അല്‍പം തൈര് കഴിക്കുന്നത് നല്ലതാണ്.

 


തടിയെ ഒതുക്കാന്‍


തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നു തൈര്. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനെപ്പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

 


സമ്മര്‍ദ്ദം കുറക്കുന്നു


ഇന്നത്തെ ജീവിത ശൈലിയും ബാക്കിപത്രമാണ് മാനസിക സമ്മര്‍ദ്ദം. അതിനെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു തൈര്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്‍പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു.

 


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

 


കൊഴുപ്പിന്റെ നല്ല രൂപം


കൊഴുപ്പിന്റെ നല്ല രൂപമാണ് തൈര്. എന്നാല്‍ ഇതിലുള്ളത് നല്ല കൊഴുപ്പാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നല്ല കൊഴുപ്പ്. അതുകൊണ്ട് തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു.


വിറ്റാമിന്‍ ആഗിരണം ചെയ്യുന്നു


വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.

 

കുടലിന്റെ ആരോഗ്യത്തിന്


കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് തൈര്. ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വയറിനുള്‍ഭാഗം. എന്നാല്‍ തൈര് കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും കുടലിനുള്‍ഭാഗം സഹായിക്കുകയും ചെയ്യുന്നു.

 

OTHER SECTIONS