ആര്‍ത്തവം നേരത്തെവരുന്നതിന്റെ കാരണം ...........

By BINDU PP.19 May, 2017

imran-azhar 


സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവികപ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയെന്നു വേണം പറയാന്‍.ആരോഗ്യകരമായ ആര്‍ത്തവചക്രം 28-31 ദിവസം വരെ ദൈര്‍ഘ്യമുള്ളതാണെന്നു പറയാം. ഇതില്‍ പലരിലും ഏറ്റക്കുറച്ചിലുകളുമുണ്ടാകാറുണ്ട്.ഒരാള്‍ പെട്ടെന്നു തടി വയ്ക്കുന്നതും കുറയുന്നതുമെല്ലാം ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇത് ആര്‍ത്തവം നേരത്തെ വരാനുള്ള ഒരു കാരണമാണ് കൂടുതലായുള്ള ശാരീരിക അധ്വാനം ആര്‍ത്തവം നേരത്തേയെത്താനുള്ള മറ്റൊരു കാരണമാണ് സ്‌ട്രെസ് ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രെസ് ആര്‍ത്തവം നേരത്തെയെത്താനും ചിലപ്പോള്‍ വൈകിപ്പിയ്ക്കാനുമുള്ള കാരണമാകാറുണ്ട്.യൂട്രസ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍, അതായത് എന്‍ഡോമെട്രിയാസിസ്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയെല്ലാം ആര്‍ത്തവം നേരത്തേയെത്താനും വൈകാനുമെല്ലാം കാരണമാകുന്നു.