സ്ത്രീകളുടെ മുഖത്തെ രോമത്തിനോട് ഇനി വിടപറയാം ............

By BINDU PP.19 May, 2017

imran-azhar

 

 

സ്ത്രീകളുടെ മുഖത്ത് രോമം അനാവശ്യമാണ്, സൗന്ദര്യം കെടുത്തുമെന്നു മാത്രമല്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മുഖം കാണിയ്ക്കാനുള്ള ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും.മുഖരോമത്തിന് കൃത്രിമ വഴികളെ ആശ്രയിക്കണമെന്നില്ല, തികച്ചും സ്വാഭാവിക വഴികള്‍ പലതുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.


മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള്‍ നീക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ്. ഇത് അടുപ്പിച്ചു ചെയ്യുക. എന്നാൽ ഇതിനൊരു പരിഹാരം കാണാൻ സാധിയ്ക്കും. പിന്നെ മറ്റൊരു വഴിയാണ് 1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം. ഇതെല്ലം പരീക്ഷിച്ചാൽ നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.