വയര്‍ വീര്‍ക്കല്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍...

By Anju N P.07 11 2018

imran-azhar

 

ചെറുതായിട്ട് ഭക്ഷണം കഴിച്ചാല്‍ പോലും വയര്‍ വീര്‍ക്കുന്നത് പലരുടേയും ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനിയാണ്. ശരിയായ രീതിയില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ടോക്‌സിനും വേസ്റ്റും ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം.


എന്നാല്‍, ഇനി വെറും അരമണിക്കൂര്‍ കൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാം. വയര്‍ വീര്‍ക്കല്‍ എന്ന ആരോഗ്യ പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗത്തെക്കുറിച്ചറിയൂ...


ആപ്പിള്‍ ജ്യൂസ്: ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുക. ഭക്ഷണത്തിന് മുമ്പായി വെള്ളം വളരെ കുറച്ച് ചേര്‍ത്ത് ആപ്പിള്‍ ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് വീര്‍ക്കല്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്‌ളാതാക്കുന്നു. ദിവസവും മൂന്ന് പ്രാവശ്യം ഇപ്രകാരം കഴിക്കുക. ആപ്പിള്‍ ജ്യൂസ് ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം.
ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് കുടല്‍ വൃത്തിയാക്കുകയും ആമാശയത്തിലെ കൊഴുപ്പും മറ്റ് വെസ്റ്റുകളും ഇല്‌ളാതാക്കുന്നു.


 
നാരങ്ങ നീര്:
ആപ്പിള്‍ ജ്യൂസ് മാത്രമല്ല, പരിഹാരം നാരങ്ങ നീരും ഇതിന് പരിഹാരം നല്‍കുന്ന ഒന്നാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ആപ്പിള്‍ ജ്യൂസും അല്‍പ്പം ഉപ്പും ചേര്‍ത്ത് കഴിക്കുക.


തേനും നാരങ്ങ നീരും: തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു നാരങ്ങ നീരും അല്‍പ്പം തേനും അല്‍പ്പം ഉപ്പും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കഴിക്കുക.
ഈ പാനീയങ്ങളെല്ലാം തന്നെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അത് വയര്‍ വീര്‍ക്കുന്നതിനെ ഇല്ലാതാക്കുന്നു.

OTHER SECTIONS