കറുവപ്പട്ട വിലക്കുറവില്‍ കിട്ടുമ്പോള്‍ സൂക്ഷിക്കൂ...

By Kavitha J.08 Jul, 2018

imran-azhar

 

ഭക്ഷണങ്ങളില്‍ മസാല ചേര്‍ക്കുമ്പോള്‍ ഇനി സൂക്ഷിക്കുക, മാരക വിഷമാകാം നിങ്ങള്‍ ഉപയോഗിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‌സ്ടിട്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദക്ഷിണേന്ത്യയിലെ മാര്‍ക്കറ്റുകളില്‍ വരുന്ന കറുവപ്പട്ടയിലധികവും ചൈനയില്‍ നിന്നും കയറ്റി അയക്കപ്പെടുന്ന വിഷമയമാര്‍ന്നവയാണ്.

 

ഭക്ഷ്യ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കൗമാരിന്‍ എന്ന രാസ ഘടകം അടങ്ങിയ ഈ കറുവപ്പട്ടയാണ് ഇന്ന് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ അധികവും കാണപ്പെടുന്നത്. കേരളത്തില്‍ തന്നെ വിളവെടുപ്പ് നടത്തുന്ന കറുവപ്പട്ട ഭക്ഷ്യ സുരക്ഷാ ഉറപ്പു നല്‍കുന്നതാണ്. എന്നാല്‍ അതിനു കിലോയ്ക്കു ആയിരം രൂപ വില വരുമ്പോള്‍ ചൈനീസ് കറുവ പട്ടയ്ക്കു നൂറ്റിഎണ്‍പത് മൂത്ത ഇരുന്നൂറ് രൂപ വരെ മാത്രമേ വില വരുന്നുള്ളു എന്നതാണ് ഇവയ്ക്കു സ്വീകാര്യത കൂടാന്‍ കാരണം.

 

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കറുവപ്പട്ടയിലും, ഇതുള്‍പ്പെടുന്ന ഭക്ഷണ സാധനങ്ങളും കൗമാരിന്റെ അളവ് കൂടിയതിനാല്‍ യൂറോപ്പില്‍ ഇവ നിരോധിച്ചിരിക്കുകയാണ്.

 

പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തു കറുവകൃഷി വ്യാപകമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.