തൊണ്ടവേദനയെ പ്രതിരോധിക്കാം

By Anju N P.13 11 2018

imran-azhar


നമ്മളില്‍ പലര്‍ക്കും ഇടയ്ക്കിടെ വരാറുള്ള ആരോഗ്യ പ്രശ്‌നമാണ് തൊണ്ട വേദനയും തൊണ്ടയിലെ അസ്വസ്ഥതകളും. സ്ഥിരമായി ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മറ്റെരിടെത്തെത്തുമ്പോഴും, കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളും തെണ്ടവേദനയ്ക്ക് കാരണമാകാറുണ്ട്.


എന്നാല്‍, വേദനയ്ക്ക് പരിഹാരം കാണാന്‍ മരുന്നുകളെയും മറ്റ് പല മാര്‍ഗ്ഗങ്ങളെയും ആശ്രയിക്കുകയാണ് പതിവ്.
എന്നാല്‍, തൊണ്ടയിലെ അസ്വസ്ഥതയും വേദനയും അകറ്റന്‍ ഉത്തമമായ ഒരു ഗൃഹ മാര്‍ഗ്ഗം അടുക്കളയില്‍ തന്നെയുണ്ട്. തൊണ്ടവേദയെയും അസ്വസ്ഥതയെയും അകറ്റാന്‍ സഹായിക്കുന്ന ഗൃഹ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...


ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ആ വെള്ളം കവിള്‍കൊള്ളുക.
ഇത് ചെയ്യുന്നതിലൂടെ തൊണ്ടയിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും തൊണ്ട വേദന അകറ്റുന്നറ്റിനും സഹായകമാണ്. എന്നാല്‍, ഉപ്പുവെള്ളം കവിള്‍കൊണ്ടതിന് ശേഷവും തൊണ്ടവേദന തുടരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാണ് ഉത്തമം.

 

OTHER SECTIONS