റെസ്പോൺസിബിൾ ഈറ്റിംഗ് ഡ്രൈവിന് തൃശ്ശൂരിൽ തുടക്കമായി

By Sooraj Surendran .18 01 2020

imran-azhar

 

 

തൃശൂർ: ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് സംസ്ക്കാരത്തിൽ നിന്നും നമ്മുടെ സമൂഹത്തെ സുരക്ഷിതമായ ഭക്ഷണ ക്രമത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനും, കുട്ടികളിൽ നല്ല ഭക്ഷണ ശീലം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി റെസ്പോൺസിബിൾ ഈറ്റിംഗ് ഡ്രൈവിന് തൃശ്ശൂരിൽ തുടക്കമായി. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ സുരക്ഷിതവും പോഷക സമ്പൂര്‍ണ്ണവുമായ ആഹാരം എന്ന പദ്ധതിയുടെ ഭാഗമായാണ് റെസ്പോൺസിബിൾ ഈറ്റിംഗ് ഡ്രൈവ് എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും, മുതിർന്നവർക്കുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ സർക്കാർ സ്‌കൂളുകളും, സ്പെഷ്യൽ സ്‌കൂളുകളും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

 

OTHER SECTIONS