അരി കുതിർക്കാതെ പാകം ചെയ്താൽ.....!!

By anju np.17 May, 2018

imran-azhar


മലയാളിക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു ഭക്ഷണമാണ് ചോറ്. സാധാരണ ചോറുണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. തിളച്ച വെള്ളത്തിലേയ്ക്ക് അരി കഴുകിയിട്ട് വേവിച്ച് വാര്‍ത്തെടുക്കുന്നത് വഴി രുചികരമായ ചോറ് തയ്യാറാകും . കുക്കറിലാണെങ്കില്‍ അരി കഴുകിയിട്ട് വെള്ളവുമൊഴിച്ച് വേവിക്കും. എന്നാല്‍, ഈ രീതിയിലെല്ലാം ചോറുണ്ടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് പരമ്പരാഗതമായി ചെയ്തു വരുന്ന ഈ രീതി.

 

ഇതേ രീതിയില്‍ ചോറുണ്ടാക്കുന്നത് അരിയിലെ ആഴ്‌സെനിക് അടക്കമുള്ള വിഷാംശം ഉള്ളിലെത്താന്‍ കാരണമാകുമെന്നാണ് പഠനം പറയുന്നത്. ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


ഇപ്പോള്‍ ലഭിക്കുന്ന അരി ശുദ്ധമായതല്ല, പലതരം കെമിക്കലുകളും കലര്‍ത്തി വരുന്നതാണ്. ഇതുകൊണ്ടുതന്നെ വെറുതെ കഴുകുന്നത് കൊണ്ടുമാത്രം അരിയിലെ വിഷാംശം നീക്കാനാവില്ല.

 

കഴുകി വെള്ളത്തിലിട്ട് ഇതേ രീതിയില്‍ അരി വയ്ക്കുന്നത്‌കൊണ്ട് പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. കാന്‍സര്‍ പോലും വരുത്താന്‍ ഈ രീതിയില്‍ ചോറു വയ്ക്കുന്നത് കാരണമാകും. ശരീരത്തിനുള്ളില്‍ എത്തുന്ന രാസവസ്തുക്കള്‍ തന്നെയാണ് കാരണം.


അരി തലേന്ന് രാത്രി തന്നെ വെള്ളത്തിലിട്ട് കുതിര്‍ത്തി കഴുകിയെടുത്ത് വയ്ക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴിയെന്നും പഠനങ്ങള്‍ പറയുന്നു. ഈ രീതിയില്‍ കുതിരുമ്പോള്‍ അരിയിലെ വിഷാംശം നീങ്ങും.
കുക്കറില്‍ പെട്ടെന്ന് ചോറു തയ്യാറാക്കുമ്പോഴും അരി കുതിര്‍ത്തിത്തന്നെയിടണം. അല്ലെങ്കിലും ദോഷമാണ്

OTHER SECTIONS