പോഷക സമൃദ്ധം..ഇലക്കറികള്‍

By online desk .11 02 2020

imran-azhar


ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ അവശ്യം ഏറ്റവും അത്യാവശ്യമായി ഉള്‍പ്പെടുത്തേണ്ടവയാണ് ഇലവര്‍ഗ്ഗങ്ങള്‍. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍, ഇവ വൃത്തിയായും കൃത്യമായും പാചകം ചെയ്തു കഴിച്ചെങ്കില്‍ മാത്രമേ ഗുണമുണ്ടാവുകയുള്ളൂ.ഇലകളില്‍ പലപ്പോഴും ചെറിയ പ്രാണികളുണ്ടാകും. ഇവയെ നീക്കം ചെയ്ത ശേഷമേ പാചകത്തിനുപയോഗിക്കാവൂ. ഇലകള്‍ വൃത്തിയായി ശുദ്ധജലത്തിലോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയിലോ കഴുകുകയോ ഉപ്പുവെള്ളത്തില്‍ തിളപ്പിക്കുകയോ ചെയ്യാവുന്നതാണ്.


ഉലുവയില, കറിവേപ്പില, ചീര തുടങ്ങിയവ പാകം ചെയ്യാതെ തന്നെ കഴിക്കാവുന്നതാണ്. ഇതുകൊണ്ട് പോഷകഗുണം തീരെ നഷ്ടപ്പെടുന്നില്ലെന്നതാണ് ഗുണം.
സാലഡുകളില്‍ ചേര്‍ത്തോ സൂപ്പാക്കിയോ ഇലക്കറിയില്‍ ഉപയോഗിക്കാം.

ഇലകളുടെ രുചിയിഷ്ടപ്പെടാത്തവര്‍ക്ക് മറ്റു പച്ചക്കറികളോടൊപ്പമോ കഴിക്കാവുന്നതാണ്.പച്ചക്കറികള്‍ വേവിച്ച വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും മസാലകളും ചേര്‍ത്താല്‍ ഒന്നാന്തരം സൂപ്പായി. പച്ചക്കറികള്‍ ഒരിക്കലും തുറന്നുവച്ച് വേവിക്കരുത്. ഇങ്ങനെ ചെയ്താല്‍ ഇവയുടെ പോഷകഗുണം നഷ്ടപ്പെടും.

OTHER SECTIONS