എരിവുള്ള ഭക്ഷണം ഗര്‍ഭിണികള്‍ക്ക് ഗുണമോ ? ദോഷമോ ?

By BINDU PP.18 May, 2017

imran-azhar 

ഗര്‍ഭിണികള്‍ക്ക് ഭക്ഷണത്തോട് പ്രത്യേക ഇഷ്ടമായിരിക്കും ഗര്‍ഭകാലത്ത്. ചില ഭക്ഷണങ്ങളോട് പ്രത്യേക ആഗ്രഹം തോന്നുന്ന ഒരു കാലം കൂടിയാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭിണികള്‍ ചില ഭക്ഷണങ്ങളോട് അകലം പാലിച്ചേ മതിയാവൂ. കാരണം ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് നെഗറ്റീവ് ഫലമാണ്.ഗര്‍ഭകാലത്ത് ആരോഗ്യത്തില്‍ അതീവ ശ്രദ്ധ വേണം. എരിവുള്ള ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നത് ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.ഗര്‍ഭിണികളില്‍ അള്‍സറിനുള്ള സാധ്യത കൂടുതലാണ്. അതും എരിവുള്ള ഭക്ഷണത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത് മിക്കവാറും.എന്നാല്‍ ഇതൊക്കെയാണെങ്കിലും എരിവുള്ള ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ട് ഗര്‍ഭിണികളില്‍ ഗുണങ്ങളും ധാരാളം ഉണ്ടാവുന്നു. ഇത് ഗര്‍ഭണികളില്‍ പ്രസവം വേഗത്തിലും എളുപ്പവുമാക്കി തീര്‍ക്കുന്നു.ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുടെ വളര്‍ച്ചയെ തുടക്കത്തിലേ തടയാന്‍ എരിവുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു.