ഉപ്പ് ഒരു നിസ്സാര സാധനമല്ല

By online desk.09 09 2019

imran-azhar

 

ആഹാരത്തിന്റെ രുചിക്കായി ഉപയോഗിക്കുന്ന ഉപ്പ് നിത്യജീവിതത്തില്‍ നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് അറിയൂ...


മൃതകോശങ്ങളെ അകറ്റാന്‍: കല്ലുപ്പിന്റെ തരികള്‍ ഉപയോഗിച്ച് ശരീരത്തില്‍ സ്‌ക്രബ്ബ് ചെയ്യുന്നത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കും.

 

കണ്ണുകളുടെ സംരക്ഷണത്തിനായി: ഇളം ചൂടുള്ള ഒരു കപ്പ് വെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പിട്ട് അതില്‍ തുണിമുക്കി കണ്‍തടങ്ങളില്‍ ചൂടുവച്ചാല്‍ കണ്‍തടത്തിലെ വീക്കങ്ങളും തടിപ്പും മാറും.


ദന്തസംരക്ഷണത്തിന്: ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കിയാല്‍ പല്ലിന്റെ സ്വഭാവികമായ നല്ല വെളുത്ത നിറം ലഭിക്കും.

 

കേശ സംരക്ഷണത്തിനായി: കേശസംരക്ഷണ കാര്യത്തില്‍ പലരും അലട്ടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നായ താരനെ ഇല്ലാതാക്കാന്‍ ഉപ്പ് നല്ലതാണ്.ആവശ്യമുള്ള സാധനങ്ങള്‍ : 1/2 ടീസ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍സ്പൂണ്‍ ഷാമ്പൂ.
ഉപയോഗിക്കേണ്ട വിധം: നന്നായി ലയിച്ച് ചേരുന്നത് വരെ ഷാമ്പുവില്‍ ഉപ്പ് ചേര്‍ത്ത് ഇളക്കുക.


ഉപ്പ് ഷാമ്പൂ മിശ്രിതം വിരല്‍ കൊണ്ട് വൃത്താകൃതിയില്‍ തലയോട്ടില്‍ തേച്ച് മസാജ് ചെയ്യുക. ഒരു മിനിറ്റ് നേരത്തേക്ക് തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിനുശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകുക. ഈപ്രകാരം ആഴ്ചയില്‍ രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്യുന്നത് താരനെ ഇല്ലാതാക്കാന്‍ നല്ലതാണ്.

OTHER SECTIONS