സ്‌കൂള്‍ ഫോബിയ........

By sruthy sajeev .31 May, 2017

imran-azhar


സ്‌കൂളില്‍ പോകാന്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന മടി തികച്ചും സ്വാഭാവീകമാണ്. പരിചിതമായ അന്തരീക്ഷത്തില്‍ നിന്നും മറ്റൊരു അന്തരീക്ഷത്തിലേയ്ക്ക് എത്തുന്നതിന്റെ അപരിചിതചത്വം കൊണ്ടാണത്. അതോര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ഈ മടി ഒരു മാസം കഴിഞ്ഞിട്ടും നീണ്ടു നില്‍ക്കുന്നുവെങ്കില്‍ അത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

 

അധ്യാപരോടുള്ള പേടി, കുട്ടികളോടുള്ള അടുപ്പക്കുറവ്, പഠനത്തോടുള്ള താല്‍പര്യക്കുറവ് തുടങ്ങി പോകുന്നു കാരണങ്ങള്‍. അകാരണമായ പേടി , അമിത ഉത്കണ്ഠ, മടി ഒക്കെ സ്‌കൂള്‍ ഫോബിയയുടെ ലക്ഷണമാകാം.

 

ആദ്യദിവസങ്ങളില്‍ കുട്ടികള്‍ കരയുന്നുവെന്ന് കരുതി അവരെ സ്‌കൂളില്‍ അയക്കാതിരിക്കരുത്. ആദ്യദിവസം ആദ്യദിവസം തന്നെ കുട്ടികളെ അധികസമയം സ്‌കൂളില്‍ ഇരുത്തേണ്ട. പതുക്കെ പതുക്കെ സമയം കൂട്ടികൊണ്ടുവരികയാണ് വേണ്ടത്. മടി മാറ്റാന്‍ ചോകേ്‌ളറ്റും കളിപ്പാട്ടങ്ങളും വാങ്ങിനല്‍കി മടിമാറ്റുന്നത് നല്‌ള ശീലമല്‌ള.

 


മടി രണ്ടാഴ്ചയില്‍ അധികമായാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മടി പോയിലെ്‌ളങ്കില്‍ എന്താണ് പ്രശ്‌നമെന്ന് കുട്ടിയോട് സൗമ്യമായി ചോദിച്ചറിയണം. അധ്യാപകരോടുള്ള ഭയം, മറ്റുകുട്ടികളില്‍നിന്നുള്ള ഉപദ്രവം, ഒറ്റയ്ക്ക് ടോയ്‌ലറ്റില്‍ കയറാന്‍ പേടി തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടാകാം. അസുഖങ്ങള്‍ സ്‌കൂളില്‍ പോകാന്‍ നേരത്ത് തലവേദന, വയറുവേദന, ഛര്‍ദ്ദി എന്നിവ മടിയുടെ ഭാഗമായി കണ്ടുവരാറുണ്ട്.

 

ചിലപേ്പാള്‍ കുട്ടികള്‍ കാണിക്കുന്ന തന്ത്രമാകാം ഇത്. അങ്ങനെയെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരിയായ
പ്രശ്‌നം എന്താണ് കുട്ടികളെ ശ്വാസിച്ചും നിര്‍ബന്ധിച്ചും സ്‌കൂളിലേക്ക് ഓടിച്ചുവിടുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേട്ട് അതിന് പരിഹാരം കണ്ടെത്തണം. സ്‌നേഹപൂര്‍വമായ പിന്തുണ നല്‍കിയാല്‍ ഏതൊരു കുട്ടിയുടെയും സ്‌കൂള്‍ മടി മാറ്റിയെടുക്കാം

OTHER SECTIONS