ഗര്‍ഭധാരണത്തിന് ബന്ധപ്പെടുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ദിവസവും സെക്‌സ് ചെയ്യുന്നത് നല്ലതാണോ?

By Web Desk.18 07 2021

imran-azhar

 


ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം യുവതലമുറയെ അലട്ടുന്ന പ്രശ്‌നമാണ്. ഇപ്പോള്‍ കൗമാരക്കാരന്‍ ലൈംഗികതയെപ്പറ്റി അറിയുന്നത് പോണ്‍ വീഡിയോകൡ നിന്നാണ്. പിന്നെ സഹപാഠികളില്‍ നിന്നും അവന്‍ അല്ലെങ്കില്‍ അവള്‍ സെക്‌സിന്റെ ആദ്യ പാഠങ്ങള്‍ അറിയുന്നു. സഹപാഠിയുടെ അവസ്ഥയും വിഭിന്നമല്ല. എല്ലാമറിയാം എന്നാല്‍, ഒന്നും അറിയില്ലെന്ന അവസ്ഥയിലാണ് നമ്മുടെ കൗമാരക്കാരും യുവാക്കളും.

 

വിവാഹ ശേഷം ഒരു കുട്ടിയുണ്ടാവാന്‍ ആഗ്രഹിക്കാത്ത ദമ്പതികളുണ്ടാവില്ല. എന്നാല്‍, ആധുനിക ജീവിതശൈലിയും മറ്റും ഗര്‍ഭധാരണം അസാധ്യമാക്കുന്നു. ഇതിനായി ചികിത്സ സ്വീകരിക്കേണ്ടതായും വരുന്നു. ഗര്‍ഭധാരണത്തിനായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

 

വിവാഹശേഷം എപ്പോള്‍?

 

വിവാഹ ശേഷം 8 മുതല്‍ 12 വരെ മാസത്തിനു ശേഷം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. മാതാപിതാക്കളാവാന്‍ ഈ കാലയളവില്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്താം. മാത്രമല്ല, വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചു നടത്തിയ വിവാഹമാണെങ്കില്‍ ദമ്പതികള്‍ പരസ്പരം അറിയാനും അടുപ്പം വളര്‍ത്താനും ഇത്രയും കാലം ആവശ്യമാണ്.

 

ബന്ധപ്പെടേണ്ട ദിവസങ്ങള്‍

 

ഗര്‍ഭാധാരണം നടക്കാന്‍ ഏറ്റവും സാധ്യതയുള്ള ദിവസങ്ങള്‍ ബന്ധപ്പെടുന്നതിനായി തിരഞ്ഞെടുക്കണം. കൃത്യമായി 28 ദിവസങ്ങളില്‍ ആര്‍ത്തവചക്രമുള്ളവര്‍ര്ര് 14 ാം ദിവസമാവും അണ്ഡവിസര്‍ജനം നടക്കുക. 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് ഇവര്‍ ഗര്‍ഭധാരണത്തിനായി ബന്ധപ്പെടേണ്ടത്.

 

ദിവസവും സെക്‌സ് ദോഷമുണ്ടാക്കുമോ?

 

കുറേ ദിവസം ബന്ധപ്പെടാതിരുന്നതിനു ശേഷം സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ധിക്കുമോ? പലരുടെയും സംശയമാണിത്. ദിവസവും ബന്ധപ്പെടുന്നത് ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്ന ചിന്തയും ചിലര്‍ക്കുണ്ട്. പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ദിവസവും ബന്ധപ്പെടുന്നവരില്‍ ഒരു ആര്‍ത്തവചക്രത്തില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യതയും കൂടുതലാണ്.

 

ഇതൊക്കെ ശ്രദ്ധിക്കണം

 

ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം? ബന്ധപ്പെട്ടതിനു ശേഷം ഉടന്‍ എഴുന്നേല്‍ക്കരുത്. 20-30 മിനിട്ടു നേരം ബെഡില്‍ത്തന്നെ കിടക്കണം. മൂത്രമൊഴിക്കുന്നതും കഴുകുന്നതും അതിനു ശേഷം ചെയ്താല്‍ മതി. സെക്‌സ് കഴിഞ്ഞ് ബീജം യോനിയില്‍ തന്നെ നില്‍ക്കാന്‍ ഇതു സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഗര്‍ഭധാരണത്തിനായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ജെല്ലുകള്‍ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്. ലിംഗം, യോനിക്കുള്ളില്‍ ആഴത്തില്‍ പ്രവേശിക്കുന്ന തരത്തിലുള്ള ലൈംഗിക നിലകളാണ് സ്വീകരിക്കേണ്ടത്.

 

 

 

 

 

OTHER SECTIONS