സെക്‌സ് പതിവായാല്‍ ഗുണങ്ങള്‍ നിരവധി; ഹൃദയാഘാതം, പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയും

By RK.05 10 2021

imran-azhar

 

ആരോഗ്യകരമായ ലൈംഗികബന്ധം ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.

 

പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള പ്രണയവും മാനസിക ഐക്യവും വര്‍ദ്ധിപ്പിക്കും. സെക്‌സ് ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എ്ന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം.

 

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സെക്‌സ് ഔഷധമാണ്. ഹൃദയധമനികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഹൃദയാഘാത സാധ്യതയും കുറയുന്നു.

 

സെക്‌സ് യോനീഭാഗത്തെയും ലിംഗത്തിലേക്കുമുള്ള രക്തയോട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും കൂട്ടും. പതിവായി സ്ഖലനം നടക്കുന്നതിനാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കുറയും. സ്ത്രീകളുടെ മൂത്രാശയപേശികളുടെ ശക്തിയും വര്‍ദ്ധിപ്പിക്കും.

 

സെക്‌സ് നല്ല ഉറക്കം നല്‍കും. രതിമൂര്‍ച്ഛ നല്ലൊരു വേദനാസംഹാരിയാണ്.

 

മികച്ച വ്യായാമമാണ് സെക്‌സ്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ 213 കാലറിയും പുരുഷന്മാര്‍ 276 കാലറിയും വിനിയോഗിക്കുന്നു. ഏതാണ്ട് അരമണിക്കൂര്‍ ചെറിയ വേഗതയില്‍ ഓടുന്നതിനു തുല്യമാണിത്.

 

 

 

OTHER SECTIONS