വേദനിപ്പിച്ച് രതി, ഒളിഞ്ഞുനോട്ടം, കാലുകളോട് ആകര്‍ഷണം; ഇതെല്ലാം രോഗമാണോ?

By Rajesh Kumar.09 06 2020

imran-azhar

 


ഡോ. എസ്. പ്രശാന്ത് മുക്തിദയ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
& ഹിപ്പ്നോതെറാപ്പിസ്റ്റ്
തിരുവനന്തപുരം
ലൈംഗികതയുടെ തലങ്ങള്‍ എക്കാലവും മനുഷ്യനെ ത്രസിപ്പിക്കുന്നതാണ്. ഒരു പറുദീസയിലെന്നോണം സുഖകരമായ അനുഭൂതി പകര്‍ന്ന് ഭാവനാതലങ്ങളെ തട്ടിയുണര്‍ത്തുന്ന മായാപ്രപഞ്ചമാണ് അതു തീര്‍ക്കുന്നത്. ഓരോ വ്യക്തിയും തന്റെ മനോരാജ്യത്തില്‍ തനിക്കഭികാമ്യമായ ഭാവനാതലത്തില്‍ ലൈംഗിക സങ്കല്പങ്ങള്‍ തീര്‍ക്കുന്നു; അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ വെമ്പല്‍ കൊള്ളുന്നു. ഇത്തരം ലൈംഗിക മനോകാമനകള്‍ എല്ലാവരിലും വ്യത്യസ്തതലത്തില്‍ ചിറകുവിരിക്കുന്നു.
ഭൂരിഭാഗത്തിന്റെയും ലൈംഗിക കാമനാതലങ്ങള്‍ പങ്കാളിക്കും സമൂഹത്തിനും ഒരുതരത്തിലുള്ള ദോഷവും നല്‍കാത്തതാണ്. എന്നാല്‍, അപകടകാരികളായ, ചില മറഞ്ഞിരിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ മനസ്സിന്റെ ഉടമകള്‍, സമൂഹത്തില്‍ ഭീതിനിറയ്ക്കത്തക്കവിധം കൊടുംക്രൂരതകള്‍ ചെയ്യാന്‍ അവസരം പാര്‍ത്തിരിക്കുന്നു.

 


ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്ന ഇത്തരം വ്യക്തികള്‍ തങ്ങളുടെ കാമപൂര്‍ത്തീകരണത്തിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കും. എഇവര്‍ ഏതറ്റംവരെ പോകാനും ഒരു മടിയുമില്ലാത്ത കൊടും കുറ്റവാളികളും കടുത്ത മനോരോഗികളുമാകുന്നു.
ലൈംഗികത കേവലം തങ്ങളുടെ വൈകൃതങ്ങളുടെ പൂര്‍ത്തീകരണം മാത്രമാക്കിയ ഇവര്‍ പങ്കാളികളെപ്പറ്റി ചിന്തിക്കുന്നതേ ഇല്ല. കാമപൂര്‍ത്തീകരണത്തിനായി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ചിലപ്പോള്‍ കുട്ടികളിലും, എന്തിനേറെ വൃദ്ധകളെപ്പോലും വെറുതെ വിടാറില്ല ഇവര്‍. ചിലര്‍ വളര്‍ത്തു മൃഗങ്ങളില്‍പ്പോലും ലൈംഗിക വൈകൃതങ്ങള്‍ പരീക്ഷിക്കുന്നു.
ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ മനോരോഗങ്ങളെ പാരാഫീലിയ ഗണത്തില്‍പ്പെടുത്താം. പാരാഫീലിയ എല്ലായിപ്പോഴും തുടക്കത്തില്‍ അപകടകാരികളാകണമെന്നില്ല. എന്നാല്‍, കാലപ്പഴക്കം ചെല്ലും തോറും വ്യക്തിക്കും സമൂഹത്തിനും നാശം വിതയ്ക്കുന്ന മഹാവിപത്തായി മാറിയേക്കാം.

 

ലേഖനം പൂര്‍ണ്ണമായി വായിക്കാം: http://digital.kalakaumudi.com/

 

 

 

 

 

 

OTHER SECTIONS