വേനൽകാലത്ത് മുട്ട കഴിക്കുന്നത് മരണത്തിലെത്തിക്കുന്നു .....

By BINDU PP.20 Apr, 2017

imran-azhar

 

 

 

ചുട്ടുപൊള്ളുന്ന വേനലാണ് ഇപ്പോൾ ... ഈ സമയത്ത് ദാഹവും വിശപ്പുമെല്ലാം കൂടുന്നത്. സത്യം പറഞ്ഞാൽ വേനലിൽ കഴിക്കുന്ന ഭക്ഷണസാധനങ്ങളെ കുറിച്ച് ആർക്കും അറിവില്ല എന്നതാണ്. മുട്ട കാലവ്യത്യാസമില്ലാതെ കഴിക്കുന്ന ഒരു സാധനമാണ്. മുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാം. അത്രയേറെ പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് മുട്ട. എന്നാല്‍ ഓരോ കാലാവസ്ഥാ മാറ്റമനുസരിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ കടുക്കുന്നതോടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ കൂടുതല്‍ വേണ്ടി വരുന്നുണ്ട്.

മുട്ട അപകടമാക്കുന്നത് എങ്ങനെ?

വേനലില്‍ ഭക്ഷണ ദഹിക്കുന്നതിന് സമയം കൂടുതലെടുക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ശ്രദ്ധ കൂടുതല്‍ വേണം. മുട്ട കഴിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഉണ്ടാക്കുന്നു.ദാഹം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുട്ട മുന്നിലാണ്. വേനല്‍ക്കാലത്തുള്ള മുട്ട തീറ്റ ശരീരത്തില്‍ ജലാംശം കൂടുതല്‍ വേണമെന്ന അവസ്ഥയിലേക്കെത്തിക്കും അതിലൂടെ തന്നെ ദാഹം വര്‍ദ്ധിപ്പിക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകും. മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകുന്നു. നിര്‍ജ്ജലീകരണം സംഭവിയ്ക്കുന്നത് മുട്ട കഴിയ്ക്കുന്നതിലൂടെ കൂടുതലാവുന്നു. വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകുന്നു. ദഹന പ്രശ്‌നങ്ങളേക്കാള്‍ മറ്റ് പല തരത്തിലുള്ള അസ്വസ്ഥകളും ഉണ്ടാവുന്നു.വേനല്‍ക്കാലത്ത് വെറുതേയിരിക്കുമ്പോള്‍ പോലും ശാരീരികമായി തളര്‍ന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ശാരീരികമായി ക്ഷീണം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും മുട്ട കാരണമാകുന്നു.വേനല്‍ക്കാലത്ത് വിയര്‍പ്പ് നല്ലതു പോലെ ഉണ്ടാവണം. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് വിയര്‍പ്പ് കുറയ്ക്കുന്നു. അതുകൊണ്ട് വേനലിലെ മുട്ട തീറ്റ കുറയ്ക്കാം. വേനലില്‍ ആവശ്യമെങ്കില്‍ മാത്രം ഒരു മുട്ട കഴിയക്കാം. ഒന്നിലധികം മുട്ട കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കും.വേനലില്‍ മുട്ടയില്‍ പരീക്ഷണം വേണ്ട, പുഴുങ്ങിയ മുട്ടയാണ് ആരോഗ്യകരം. പുഴുങ്ങിയ മറ്റ് രീതിയില്‍ മുട്ട പാകം ചെയ്ത് കഴിയ്ക്കുന്നത് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

 

OTHER SECTIONS