ച്യൂയിങ്ഗമില്‍ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങള്‍....

By Anju N P.09 May, 2018

imran-azhar

 

മുഖവ്യായാമത്തിന് ച്യൂയിങ്ഗം ചവക്കുന്നത് നല്ലതാണ്. എന്നാല്‍ ച്യൂയിങ്ഗമിന് ചില ദോഷങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത ച്യൂയിങ്ഗം വായില്‍ മുറിവുകളുണ്ടാക്കും. ഇനാമലിനെ നശിപ്പിക്കും. ച്യൂയിങ്ഗമില്‍ ഉപയോഗിച്ചിട്ടുള്ളത് രാസവസ്തുക്കളാണെങ്കില്‍ ദഹനത്തെയും ബാധിക്കും.നാവിലെ തോലു പോകുന്നതുകൊണ്ട് മറ്റു ഭക്ഷണ സാധനങ്ങളുടെ സ്വാദ് അറിയാന്‍ കഴിയാതെ വരും. എരിവും പുളിയുമൊന്നും തിരിച്ചറിയില്ല. ഈറ്റിങ് ബിഹേവിയേഴ്‌സ് എന്ന ജേര്‍ണലില്‍ ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

 

ച്യൂയിങ്ഗമില്‍ ഉപയോഗിക്കുന്ന മെന്തോളാണ് നാവിലെ രസമുകുളങ്ങളെ നശിപ്പിച്ച് സ്വാദ് അറിയാനുള്ള ശേഷി നഷ്ടപെ്പടുത്തുന്നത്. രാവിലെ ബ്രഷിങ് കഴിഞ്ഞ ശേഷം ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ ചവര്‍പ്പ് അനുഭവപെ്പടുന്നതിനു കാരണം മെന്തോളാണ്. ച്യൂയിങ് ഗം ഉപയോഗിക്കുന്നതു ശരീരഭാരം അമിതമായി നഷ്ടപ്പെടും.