നിങ്ങളുടെ കുഞ്ഞുങ്ങൾ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടോ ..? എന്ന് തിരിച്ചറിയാൻ ..........

By BINDU PP.21 Apr, 2017

imran-azhar

 

 


ചുറ്റുപാടും കാണുന്നതും കേൾക്കുന്നതും ലൈംഗീകാതിക്രമത്തിന് ഇരയാകുന്ന വാർത്തകളാണ്. ചെറിയകുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിടുമ്പോൾ പേടിയാണ് മനസ്സിൽ. കുട്ടികളിൽ കാണുന്ന മാറ്റങ്ങളെ ഭയക്കുന്നവരാണ് ഇപ്പോൾ ഉള്ള മാതാപിതാക്കൾ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു എന്ന് വാര്‍ത്തകളും വസ്തുതകളില്‍ നിന്നുമെല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതിനാല്‍, തന്‍റെ കുട്ടി സുരക്ഷിതമായ സ്ഥിതിയിലാണെന്ന് ഉറപ്പ് വരുത്തുന്നതലാതെ മറ്റെന്തൊക്കെ നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കും? നിങ്ങളുടെ കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നുള്ളതിന്‍റെ സൂചനകള്‍ അറിയുവാനും, സമയോചിതമായ ഇടപെടലുകള്‍ നടത്തുവാനും സാധിക്കണം.

ചതവുകള്‍

കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നറിയാനായി ആദ്യത്തെയും, പ്രധാനപ്പെട്ടതുമായ സൂചനയാണ് ദേഹത്ത് കാണുന്ന ചതവുകള്‍. പ്രത്യേകിച്ച് കൈകളില്‍. കുട്ടികള്‍ക്ക് കളിക്കുമ്പോഴും ചാടുമ്പോഴുമെല്ലാം ചതവുകള്‍ സംഭവിക്കാറുണ്ട്. എന്നിരുന്നാലും, കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ശരീരത്ത് പെട്ടെന്നുള്ള ചതവുകള്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ജനനേന്ദ്രിയത്തിന്‍റെയോ നെഞ്ചിന്‍റെയോ ഭാഗത്തുള്ള നീര്‍ക്കെട്ട്

മറ്റൊരു പ്രധാനപ്പെട്ട സൂചനയാണ് ജനനേന്ദ്രിയത്തിന്‍റെയും നെഞ്ചിന്‍റെയും ഭാഗത്ത് പെട്ടെന്നുണ്ടായ നീര്‍ക്കെട്ട്. കൂടാതെ, ഈ ഭാഗങ്ങളില്‍ പൊട്ടലോ പോറലോ ഉണ്ടോ എന്നും നോക്കുക. ആ ഭാഗങ്ങളില്‍ ചുവന്ന പാടുകള്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അവിടെ ആരോ പിച്ചുകയും അമര്‍ത്തി തടവുകയും ചെയ്തിട്ടുണ്ട് എന്ന് സംശയിക്കാം.

ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട്

നിങ്ങളുടെ കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍, കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായി എന്ന് സംശയിക്കാം. ചതവുകളോ ക്ഷതങ്ങളോ ശരീരത്തില്‍ ഉണ്ടോ എന്നും പരിശോധിക്കണം. കൂടാതെ, വേണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സഹായവും തേടാം.


മൗനത്തോടെ ഒതുങ്ങിക്കൊടുന്ന സ്വഭാവം

പ്രകടിപ്പിക്കുക മറ്റൊരു നിശബ്ദ സൂചനയാണ് കുട്ടിക്ക് പെട്ടെന്നുണ്ടാകുന്ന മൗനവും ഒതുങ്ങിക്കൂടലും. തന്‍റെ സ്കൂളില്‍ നടക്കുന്ന കാര്യങ്ങളും, നിങ്ങള്‍ അടുത്തില്ലാത്തപ്പോള്‍ നടക്കുന്ന കാര്യങ്ങളും മറ്റും കുട്ടി നിങ്ങളോട് തുറന്നു പറയാന്‍ മടിക്കുകയാണെങ്കില്‍ അതൊരു അപായ സൂചനയാണ്.


പെട്ടെന്ന് വെപ്രാളപ്പെടുക

നിങ്ങളുടെ കുട്ടി പെട്ടെന്ന് വെപ്രാളപ്പെടുകയും പേടിയും പരിഭ്രാന്തിയും കൂടെക്കൂടെ പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ എന്തോ അപാകതയുണ്ട്. കൂടാതെ, കുട്ടി ഉറക്കക്കുറവ്, പേടിസ്വപ്നം കണ്ട് ഞെട്ടിഉണരുക എന്നിങ്ങനെയുള്ളവ പ്രകടിപ്പിക്കുകയാണെങ്കില്‍ അത് ഗൌരവമായി കാണേണ്ടതാണ്. കുട്ടിയോട് തുറന്നു സംസാരിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടുവാനും മടിക്കരുത്.

 

loading...