അടുക്കളയില്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ.......?

By sruthy sajeev .11 Jan, 2018

imran-azhar

 



നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമോ?


നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമെന്ന് പറയാനാകില്ല. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി.ാല്‍ നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം സുരക്ഷിതമാക്കാം. കോട്ടിംഗ് ഇളകാത്ത പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വെറുതെ അടുപ്പില്‍ വച്ച് ചൂടാക്കരുത്. നോണ്‍സ്റ്റിക് പാനുകള്‍ അധിക സമയം അടുപ്പില്‍ ഇരുന്ന് ചൂടാകുന്നത് കോട്ടിംഗ് ഇളകുന്നതിനു കാരണമാകും. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇളക്കുന്നതിന് സ്റ്റീല്‍ , അലുമിനിയം സ്പൂണുകള്‍ക്ക് പകരം തടി കൊണ്ടുള്ളവ ഉപയോഗിക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാനില്‍ വയ്‌ച്ചോ വെള്ളം ചേര്‍ത്തോ അടുപ്പില്‍ വയ്ക്കുക. വൃത്തിയാക്കുന്ന സമയത്തും മാര്‍ദവം ഉള്ള സ്‌പോഞ്ച് പോലുള്ള ഉപയോഗിച്ച് വൃത്തിയാക്കുക.

 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ സൂക്ഷിച്ച് വയ്ച്ച് വീണ്ടും ഉപയോഗിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ ആവശ്യം കഴ
ിഞ്ഞ ശേഷം കളയുക. അതിനൊപ്പം പുതിയ എണ്ണ ചേര്‍ത്ത് വീണ്ടും ഉപയോഗിക്കാനും പാടില്ല.

 

മൈക്രോവേവ് ഓവനില്‍ ഭക്ഷണം പാചകം ചെയ്താല്‍ ക്യാന്‍സര്‍ വരുമോ?

മൈക്രോവേവ് ഓവനില്‍ ഭക്ഷണം പാചകം ചെയ്താല്‍ ക്യാന്‍സര്‍ വരും എന്നത് ഒരു മിഥ്യാ ധാരണയാണ്. കാരണം മൈക്രോവേവ് പാചകം ചെയ്യുന്ന ഭക്ഷണത്തില്‍
ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നതായി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.


അലുമിനിയം പാത്രത്തില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


അലുമിനിയം പാത്രങ്ങളില്‍ കഴിവതും പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ സമയം അലുമിനിയത്തില്‍ പാചകം ചെയ്യുമ്പോഴും പുളിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍
പാചകം ചെയ്യുമ്പോഴും അതില്‍ നിന്നും അലുമിനിയം ഒലിച്ചിറങ്ങാനുള്ള സാധ്യത ഉണ്ട്. കൂടുതലായുള്ള അലുമിനിയത്തിന്റെ ഉപയോഗം പലതരം മാരക രോഗങ്ങള്‍ക്കും
കാരണമാകാം. പാത്രങ്ങള്‍ അധിക നാള്‍ ഉപയോഗിക്കുന്നതും നല്ലതല്ല.

 

കുക്കറുകളുടെ ആയുസ്‌സ് എത്ര ?


കുക്കറുകളില്‍ ആഹാരം പാചകം ചെയ്യുന്നത് സമയ ലാഭത്തിനും ഇന്ധന ക്ഷമതയ്ക്കും നല്ലതാണ്. കുക്കറുകള്‍ കൈകാര്യം ചെയ്യുന്ന രീതിയ്ക്കനുസരിച്ചാണ് അവയുടെ
കാര്യക്ഷമത. ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയൊതാല്‍ പത്ത് വര്‍ഷം വരെ കേടുപാടുകള്‍ ഇല്ലാതെ സംരക്ഷിക്കാം. സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കാതെ
മാര്‍ദവമുള്ള സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. സ്‌ക്രബ്ബറുകള്‍ ഇവയിലെ കോട്ടിംഗ് ഇളകുന്നതിനു കാരണമാകും.

 

ചൂട് ഭക്ഷണം പ്‌ളാസ്റ്റിക് പാത്രങ്ങളില്‍ വയ്ച്ചാലുണ്ടാകുന്ന ദോഷവശങ്ങള്‍


പ്‌ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ സാധനങ്ങളും ചൂട് വെള്ളവും നിറയ്ക്കരുത്. അത് മാരകമായ രോഗങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കും.പ്‌ളാസ്റ്റിക്കിന് ഉറപ്പു നല്‍കാനായി
ഇവ നിര്‍മ്മിക്കുന്ന സമയത്ത് ബിസ്ഫിനോള്‍-എ (ബിപിഎ) എന്നറിയപ്പെടുന്ന രാസവസ്തു ഉപയോഗിക്കുന്നു. ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളോ വെള്ളമോ പാത്രകങ്ങളില്‍
നിറയ്ക്കുമ്പോള്‍ പാത്രങ്ങളില്‍ നിന്നും ഈ രാസപദാര്‍ഥം ഭക്ഷണത്തിലേയ്ക്ക് കലരുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പഞ്ചസാര, ഉപ്പ് തുടങ്ങിയ
സാധനങ്ങള്‍ പ്‌ളാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിന്നും മാറ്റി ഗ്‌ളാസ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗുണമേന്‍മയുള്ള പ്‌ളാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാവ
ുന്നതാണ്.

 

ചൂട് വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കാമോ?


ചൂട് വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നത് അനാരോഗരമായ ഭക്ഷണ ശീലമാണ്. വെള്ളം തിളപ്പിയ്ക്കുന്നതിലൂടെ അവയിലെ കീടാണുക്കളെ നശിപ്പി
ക്കുകയാണ് ചെയ്യുന്നത്. ഈ അണു വിമുക്തമായ വെള്ളത്തില്‍ വീണ്ടും തിളപിക്കാത്ത വെള്ളം ചേര്‍ക്കുമ്പോള്‍ സൂക്ഷ്മാണുക്കള്‍ വീണ്ടും വെള്ളത്തിലെത്തും. എന്നാല്‍ ചൂടു
വെള്ളത്ത് തിളപ്പിച്ചാറ്റിയ തണുത്ത വെള്ളം ചേര്‍ത്തുപയോഗിക്കാവുന്നതാണ്.

 

പച്ചക്കറികള്‍ അത്ര സമയം വരെ അരിഞ്ഞ് വയ്ച്ച് ഉപയോഗിക്കാം?


പച്ചക്കറികള്‍ മുറിച്ച് വയ്ച്ചിരുന്ന് ഉപയോഗിക്കുന്ന പതിവ് വ്യാപകമാണ്. പച്ചക്കറികള്‍ മുറിക്കുന്നതിനു മുന്‍പ് കഴുകണം. മുറിച്ച ശേഷം കഴുകുമ്പോള്‍ അവയിലെ
പോഷണം നഷ്ടപ്പെടും. അതു പോലെ തന്നെ പച്ചക്കറികള്‍ അരിഞ്ഞ് ഉടന്‍ പാചകം ചെയ്യുന്നതാണ് നല്ലത്. അധികം വെള്ളം ഉപയോഗിക്കാതെ അടച്ചു വയ്ച്ച് പാകം
ചെയ്യണം.

 

ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്?


വിണണിയില്‍ സുലഭമായി ലഭിക്കുന്നവയാണ് ഇന്‍സ്റ്റന്റ് ഫുഡുകള്‍. ജോലിയ്ക്ക് പോകുന്ന വീട്ടമ്മമാരും വീട്ടില്‍ നിന്ന് അകന്ന് താമസിക്കുന്നവരും ഇന്‍സ്റ്റന്റ് ഭക്ഷണത്തെ
കൂടുതല്‍ ആശ്രയിക്കുന്നു. ഇവ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നില്ലെന്ന് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടുതല്‍ നാള്‍
കേടു കൂടാതെ സൂക്ഷിക്കുന്നതിനായി ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്‌സുകളാണ് ഇവയിലെ വില്ലന്‍.

ചായ , കാപ്പി ,ഇവ വീണ്ടും ചൂടാക്കി ഉപയോഗിക്കാമോ?


ചായയും കാപ്പിയും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതു കൊണ്ട് ഇവയിലെ ആന്റി ഓക്‌സിഡന്റ്‌സ് നഷ്ടപ്പെടും എന്നതല്ലാതെ പ്രത്യേകിച്ച് ദോഷം ഒന്നും ഉണ്ടാകുന്നില്ല.
തിളപ്പിച്ച വെള്ളവും ചൂടാക്കി ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് ദോഷവശങ്ങളില്ല.

 

സ്‌റ്റെയില്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍

സ്‌റ്റെയില്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ അലുമിനിയം പാത്രങ്ങളുടെ അത്ര ദോഷകാരികളല്ല. എങ്കിലും പാചകം കഴിയുന്നതും മണ്‍പാത്രങ്ങളിലും കല്‍ച്ചട്ടികളും ചെയ്യുന്നതാണ്
നല്ലത്. ദോഷവശങ്ങളില്ലാ എന്നതു മാത്രമല്ല ആരോഗ്യത്തിന് ഗുണകരമാണ് താനും .

 

ഒരാള്‍ക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന തേങ്ങയുടെ അളവ്


നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് ഒരു ദിവസം ഒരു തേങ്ങ ഉപയോഗിക്കുന്നതാണ് ആരോഗ്യകരമായ ശീലം. ഒരാള്‍ക്ക് ഒരു ദിവസം എര മുറി തേങ്ങയുടെ പകുതി
എന്നതാണ് കണക്ക്.

 

 

OTHER SECTIONS