ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

By online desk.20 04 2019

imran-azhar

ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശരിയായ ശുചിത്വപാലനം, ചിട്ടയായ ജീവിതം, ആഹാരക്രമം, ഉറക്കം, വ്യായാമം എന്നിവയൊക്കെ ആവശ്യമാണ്. നല്ല  ആരോഗ്യമുള്ള ശരീരത്തിലെ നല്ല  സൗന്ദര്യം നിലനില്‍ക്കൂ... 


മുഖക്കുരുവും കറുത്തപാടുകളും വരകളും ഇല്ലാത്ത  ചര്‍മ്മമാണ് യുവത്വത്തിന്റെ പുതിയ സ്വപ്നം. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ചില പ്രകൃതിദത്തവഴികളെക്കുറിച്ചറിയൂ...

 

.ഒരു കപ്പ് ഓട്‌സ്, ഗ്രീന്‍പീസ് എന്നിവ പൊടിച്ചെടുത്ത് മുട്ടയുടെ വെള്ളയും തൈരും തേനും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് മുഖത്ത് പുരട്ടാം. കരുവാളിപ്പ് ഇല്ലാതാകും.

 

.ക്യാബേജും ഒരു കഷ്ണം ക്യാരറ്റും പേസ്റ്റാക്കിയെടുക്കുക. ഇതില്‍ ഒരു കഷ്ണം കുക്കുമ്പര്‍, തക്കാളി എന്നിവയുടെ പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങാനീര്, ഓറഞ്ച്‌നീര്, തേന്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം.

 

.ഒരു മുട്ടയില്‍ ഒരു സ്പൂണ്‍ ഒലീവെണ്ണ ചേര്‍ത്ത് ചര്‍മ്മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.


.കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ഇട്ടുവച്ച് പിറ്റേ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം നല്‍കും.

 

.ക്യാബേജ് പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ യീസ്റ്റും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം.

 

.ഒലീവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് മുഖത്ത് പുരട്ടി ചെറിയ ചൂടുവെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം.

 

OTHER SECTIONS