നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണവും പ്രതിവിധിയും

By online desk.04 05 2019

imran-azhar

സൗന്ദര്യ സംരക്ഷണത്തിന്റെ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. എന്നാല്‍, വരണ്ട ചര്‍മ്മത്തേക്കാള്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം. പ്രശ്‌ന പരിഹാരത്തിനായി വിപണിയില്‍ ലഭ്യമാവുന്ന പലതരം ബോഡി ലോഷനുകളും ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോള്‍ തത്ക്കാല ഫലം ലഭിച്ചെന്നുവരാം.

 

എന്നാല്‍, ക്രമേണ ഇത് പലവിധ ചര്‍മ്മപ്രശ്‌നങ്ങളിലേക്കും നയിച്ചെന്നുവരാം. പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം ഫലത്തേക്കാളുപരി പാര്‍ശ്വഫലങ്ങളാകാം അവശേഷിപ്പിക്കുക. എന്നാല്‍, അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍, ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണം എന്ന ഡിഹൈഡ്രേഷന്‍ അവസ്ഥയെ പരിഹരിക്കാം. അതിനായി ആദ്യം ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണ അവസ്ഥയുടെ ലക്ഷണവും കാരണം എന്തെന്ന് അറിയണം.

 

ചര്‍മ്മത്തിന്റെ തിളക്കകുറവ്: ചര്‍മ്മത്തിനുണ്ടായിരുന്ന സ്വഭാവിക തിളക്കം പെട്ടെന്ന് കുറയുന്നത് നിര്‍ജ്ജലീകരണത്തെയാണ് സൂചിപ്പിക്കുന്നത്.

 

ചൊറിച്ചില്‍: ചര്‍മ്മത്തിലെ ചൊറിച്ചില്‍ സ്‌കിന്‍ അലര്‍ജിയെ മാത്രമല്ല, ചില അവസരങ്ങളില്‍ ഇത് നിര്‍ജ്ജലീകരണത്തിന്റെ പ്രത്യക്ഷ സൂചനയുമാകാം.

 

തൂങ്ങിയ കണ്ണുകള്‍: ശരീരത്തിന്റെ ഏത് അവസ്ഥയുടെയും പ്രഥമ പ്രതിഫലനം കണ്ണുകളില്‍ നിന്ന് മനസിലാക്കാം. കണ്ണുകള്‍ തൂങ്ങിയതാണെങ്കില്‍ പലപ്പോഴും ഉറക്കക്കുറവോ, ശാരീരിക ക്ഷീണമോ മാത്രമല്ല, അതിനര്‍ത്ഥം ചിലപ്പോള്‍ ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണവുമാകാം.ഡാര്‍ക്ക് സര്‍ക്കിള്‍സ്: ഡാര്‍ക്ക് സര്‍ക്കിള്‍സിന്റെ കാരണം പലതാണ്. എന്നാല്‍, ചില അവസരങ്ങളില്‍ ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണം ഡാര്‍ക്ക് സര്‍ക്കിള്‍സ് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചെന്നുവരാം.ചുളിവുകള്‍: പലവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ് ചര്‍മ്മത്തിലെ ചുളിവുകള്‍ നല്‍കുന്നത്. ഈ ചുളിവുകള്‍ ചിലപ്പോള്‍ നിര്‍ജ്ജലീകരണത്തിന്റെ സൂചനയാകാം നല്‍കുന്നത്.

 

ചുവന്ന ചര്‍മ്മം: ചര്‍മ്മത്തിന്റെ നിറം പെട്ടെന്ന് ചുവക്കുന്നുവെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയേക്കാളുപരി ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണഫലമാണ് നല്‍കുന്നത്.

 

സെന്‍സിറ്റീവ് ചര്‍മ്മം: ചര്‍മ്മം സെന്‍സിറ്റീവാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം. ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആകുന്നുവെങ്കില്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം ഇത് ക്രമേണ പലവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്നു വരാം.

OTHER SECTIONS