ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.

By Anju.27 Aug, 2017

imran-azhar

 

 

ഉറക്കമില്ലായ്മ നിസ്സാരമായി കാണരുത്.പകല്‍ ഉറങ്ങുന്നതും ,രാത്രി ഉറങ്ങതിരിക്കുന്നതും നന്നല്ല.മുതിര്‍ന്നവര്‍ 6 മണിക്കൂര്‍മുതല്‍ 8 മണിക്കൂര്‍വരെ ഉറങ്ങേണ്ടതുണ്ട്.കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങുന്നു.66 വര്‍ഷം ജീവിച്ചിരിക്കുന്ന വ്യക്തി 22 വര്‍ഷം ഉറങ്ങാനായി ചിലവഴിക്കുന്നു. മാനസികമായ പ്രക്ഷുബ്ധാവസ്ഥ ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. ശരിയായ ഉറക്കം ശരീരത്തിന് ആരോഗ്യവും നവോന്മേഷവും പ്രധാനം ചെയ്യുന്നു.
ഉറക്കമുണ്ടാകുന്നതില്‍ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തിനുപങ്കുണ്ട്.

തലച്ചോറിനു വിശ്രമം ലഭിക്കുന്ന സമയമാണ് ഉറക്കം. ഉറക്കമില്ലായ്മയോ,അമിതമായി ഉറക്കമിളക്കുകയോ ചെയ്താല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും. കൂടാതെ തല മൂടിപ്പുതച്ചുള്ള ഉറക്കം അങ്ങേയറ്റം ദോഷകരവുമാണ്.തല മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടുകയും തലച്ചോറിനു ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ചെയ്യും.ഇത് തലച്ചോറിനെ ദോഷകരമായി ബാധിക്കും.


നമ്മുടെ ശരീരാരോഗ്യത്തെ നിലനിര്‍ത്തുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന് മനസ്സിന്റെ സന്തുഷ്ടിയാണ്.ശാരീരികപരമായി സുഖമില്ലാതെയിരിക്കുമ്പോള്‍ കഠിനാദ്ധ്വാനമുള്ള ജോലി ചെയ്യുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക,ഇവയൊന്നും ചെയ്യാന്‍ പാടില്ല. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.ശരീരത്തിന് വിശ്രമം ആവശ്യമാണ്. മാംസപേശികള്‍ക്കും തലച്ചോറിന്റെ കോശങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന അദ്ധ്വാനവും ,തേയ്മാനവും നീക്കി പൂര്‍വസ്ഥിതി പ്രാപിക്കാന്‍ അവസരം നല്‍കണം .അതിനു വിശ്രമം അത്യന്താപേക്ഷിതമാണ്.


തലച്ചോറിനു എപ്പോഴും പ്രവര്‍ത്തിക്കണമെങ്കില്‍ എപ്പോഴും നല്ല നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കണം.മാനസികോല്ലാസത്തിനു അവസരം തേടണം. വായനയിലോ, സുഹൃത്ത്‌സംഭാഷണത്തിലോ ഏര്‍പ്പെടണം.


ക്രിയാത്മകമായ ചിന്തകളുടെ അഭാവം കൊണ്ട്,തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇട്ടാല്‍ ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. ബൗദ്ധികമായ ചര്‍ച്ചകള്‍ പ്രവര്‍ത്തനക്ഷമതയെ സഹായിക്കും.സംസാരത്തില്‍ പിശുക്ക് കാണിക്കരുത്. സംസാരിക്കാതിരിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.

 

OTHER SECTIONS