ഒന്ന് ചിരിക്കൂ ......

By Greeshma G Nair.19 Apr, 2017

imran-azhar

 ചിരിച്ചാൽ ആയുസ്സ് കൂടുമെന്ന് പറയുന്നത് കേൾക്കാം .ഇത് നിസ്സാരമായി തള്ളിക്കളയാൻ പറ്റില്ല .എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.


.
* രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു , അതോടൊപ്പം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു.

 

*നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു - നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും ചിരി സഹായിക്കുന്നു .

 

*ചിരിക്ക് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്.

 

* ചിരി സന്തോഷം പ്രദാനം ചെയ്യുന്നു . ചിരിക്കുമ്പോൾ സന്തോഷത്തിന്റെ ഹോർമോൺ ശരീരത്തിൽ ഉണ്ടാകുന്നു . ഇതൊരു പ്രകൃതിദത്തമായ വേദനസംഹാരിയായി പ്രവർത്തിക്കുന്നു .* ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി നിങ്ങളുടെ ശ്വാസകോശസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.


* ചിരിക്കുമ്പോൾ ശരീരത്തിലെ രക്ത സഞ്ചാരം കൂടുന്നു .

OTHER SECTIONS