വില്ലനായി പുകവലി മുതല്‍ പൊണ്ണത്തടി വരെ

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. അരുണ്‍ ആര്‍. വാരിയര്‍
കണ്‍സള്‍ട്ടന്റ്
മെഡിക്കല്‍ ഓങ്കോളജി
ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി

 

നിസംഗതയാണ് ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം. രോഗാണുക്കളോടും പ്രതികൂല ജീവിതസാഹചര്യങ്ങളോടും ഏറ്റുമുട്ടുവാന്‍ മനുഷ്യന്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം ആരോഗ്യസംരക്ഷണത്തില്‍ കാണാറില്ല. ഇത് പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നു തുടങ്ങി കാന്‍സറിനു വരെ കാരണമാകുന്നു. അതുകൊണ്ട് സ്വന്തം പ്രവൃത്തികളില്‍ മാറ്റം വരുത്തുന്നതോടൊപ്പം മറ്റുള്ളവരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കാനുള്ള കടമയും ഓരോരുത്തര്‍ക്കുമുണ്ട്.

 

ക്യാന്‍സറിന് കാരണമാകുന്ന പുകയിലയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. കാന്‍സര്‍ മരണങ്ങളുടെ നാലിലൊന്നും പുകയില ഉപയോഗം മൂലമാണ്. തൊണ്ട, വായ, ശ്വാസകോശം, അന്നനാളം എന്നിവ തുടങ്ങി രക്താര്‍ബുദത്തിന് വരെ പുകയില കാരണമാകുന്നു.

 

അമിത മദ്യപാനം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നു. കൊഴുപ്പും എണ്ണകളും ധാരാളമായി കഴിക്കുന്നതിലൂടെ തൂക്കം കൂടുകയും ശരീരത്തിലെ ഹോര്‍മോണുകളുടെ തോതില്‍ വ്യത്യാസം വരികയും ചെയ്യുന്നു. കുടലിലും അണ്ഡാശയത്തിലും പിത്തസഞ്ചിയിലുമുള്ള കാന്‍സര്‍ പൊണ്ണത്തടിയുള്ളവരില്‍ അധികമായി കണ്ടുവരുന്നു. കായികാദ്ധ്വാനം കുറയുന്നതും മേല്‍പ്പറഞ്ഞ അസുഖങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ 30-35 ശതമാനം വരെ കാന്‍സറുകള്‍ കുറയ്ക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍.

 

OTHER SECTIONS