അമിതമായി പുകവലിയോ ?

By online desk.17 10 2019

imran-azhar

 

പുകവലിയോട് അമിതാസക്തി കാണിക്കുന്നവര്‍ ശ്രദ്ധിക്കുക.

അര്‍ബുദവും മറവിരോഗവും ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കു പുറമെ പുകവലി നിങ്ങളുടെ തലച്ചോറിനെയും ഇല്ലാതാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്നും ക്രമേണ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും പ്രതികരണ ശേഷിയും തകരാറിലാകുമെന്നും പുതിയ പഠനങ്ങള്‍.
ലണ്ടന്‍ കിംഗ് കോളേജിലെ ഗവേഷകര്‍ നടത്തിയ പഠത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏകദേശം 8,800 സ്ത്രീ - പുരുഷന്മാരിലാണ് പഠനം നടത്തിയത്. പുകവലി പോലുള്ള ജീവിതശൈലികള്‍ ആരോഗ്യത്തോടൊപ്പം മനസ്‌സും തകരാറിലാക്കുമെന്ന് പഠനത്തില്‍ വ്യക്തമായെന്ന് ഗവേഷകര്‍. എയ്ജ് ആന്‍ഡ് എയ്ജിംഗ് എന്ന ജേര്‍ണലിലാണ് പഠനറിപേ്പാര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അമിതമായി പുകവലി തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും ഇതു ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിനെ തകരാറിലാക്കുമെന്നും പഠന റിപേ്പാര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രായം അമ്പതുകളോടടുത്തവരില്‍ ഇതേത്തുടര്‍ന്ന് ഓര്‍മ്മശക്തി അതിവേഗം കുറയുന്നതായും പഠനത്തില്‍ കണ്ടെത്തി.

OTHER SECTIONS