പുകവലിയ്ക്ക് മുന്‍പ് ...

By Kavitha J.23 Jul, 2018

imran-azhar

ഇന്ന് ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മുടെ യുവത്വങ്ങള്‍ പുക വലിയ്ക്ക് അടിമകളാവുകയാണ്. പുകവലി കൊണ്ട് ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങളും മാരകമായ രോഗ ഭീഷണികളുമെല്ലാം പുകവലിയുടെ അനന്തരഫലങ്ങളാണന്നിരിക്കെ സിഗരറ്റിന്റെ ഉപഭോഗം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുകയാണ്. അടുത്ത കാലത്ത് നടന്ന ഒരു പഠനം പറയുന്നത്, സ്ത്രീകളിലെ പുകവലിയുടെ മാരകമായ ദൂഷ്യ ഫലങ്ങള്‍ പുറത്ത് കൊണ്ട് വരുന്നു.

 

ഗര്‍ഭാവസ്ഥയില്‍ നേരിട്ടോ അല്ലാതെയോ പുകവലിക്കുന്നത് ചാപിള്ള പ്രസവത്തിന് കാരണമാകുന്നു എന്നാണ് പഠനം. വികസിത-വികസ്വര രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ മരണ നിരക്ക് വര്‍ഷത്തില്‍ 10,000 കവിയുന്നു.

 

ഓര്‍ക്കൂ, നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റില്‍ നഷ്ടമാകുന്നത് ഒന്നുമറിയാത്ത ഒരു പിഞ്ചു ജീവനാകാം.

 

OTHER SECTIONS