പുകവലി ത്വക്കിന് ദോഷമാണ്

By Bindu PP.10 Feb, 2018

imran-azhar 

പുകവലി ശരീരത്തിന് ഹാനികരം എന്ന് പറയുന്നത് ശെരിയാണ്. എന്നാലും പുകവലിയിൽ നിന്ൻ പിന്മാറാത്തവരാണ് കൂടുതൽ പേർ.പുകവലി പല തരത്തിലാണ് മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നത്. പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത ഉണ്ട് . പുകവലി ത്വക്കിനും ദോഷകരമാണ്.ഇത് ത്വക്കിലെ ഓക്സിജന്റെ അംശം നഷ്ടപ്പെടുത്തി ചര്‍മോപരിതലത്തെ കൂടുതല്‍ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. മുഖത്ത് ചുളിവുകള്‍ വീഴ്ത്തുന്നതിന് പുകവലി കാരണമാകുന്നു. ത്വക്കിലെ പേശികള്‍ അയഞ്ഞുതൂങ്ങി പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യും.