ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍...

By online desk.19 06 2019

imran-azhar

 

 

കാന്താരി മുളക് കഴിച്ചാല്‍ രക്തം വറ്റിപ്പോകും എന്നാണ് പലരും പറയുന്നത്. അതിനാല്‍ കാന്താരി ആരോഗ്യത്തിന് ഹാനീകരം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും. എന്നാല്‍, ഒരിക്കലും കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരമല്ല. ഏത് ഭക്ഷണവും അളവില്‍ അധികമായാലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ കാന്താരി ഉത്തമമാണ്. ദഹന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കാന്താരി സഹായിക്കുക മാത്രമല്ല, ആമാശയത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും.

OTHER SECTIONS