മുടിയുടെ അറ്റം പിളരുന്നത് തടയാന്‍...

By online desk .08 02 2020

imran-azhar

 

തലമുടിയുടെ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് തലമുടിയുടെ അറ്റം പിളരുന്നത്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ അറ്റം പിളരാം. എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മുടിയുടെ അറ്റം പിളരാനുള്ള കാരണങ്ങള്‍ നമ്മള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.

 

ഹെയര്‍സ്‌റ്റൈലിംഗ് ഉപകരണങ്ങളാണ് മറ്റൊന്ന്. മുടിയുടെ നിറം വര്‍ദ്ധിപ്പിക്കാന്‍, മുടി സ്‌ട്രെയ്റ്റ് ചെയ്യല്‍ എന്ന് വേണ്ട മുടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകുന്നു.

 

എന്നാല്‍, ഇനി കേശസംരക്ഷണത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...
ഈ മാര്‍ഗ്ഗം ഉപയോഗിച്ചാല്‍ തലമുടിയുടെ അറ്റം പിളരുന്നത് എന്നന്നേക്കുമായി ഇല്ലാതാക്കാം.

 

എഗ്ഗ് മാസ്‌ക്: എഗ്ഗ് മാസ്‌ക് മുടിക്ക്  കരുത്ത് നല്‍കുന്ന ഒന്നാണ്. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു.
മുട്ടയില്‍ അല്‍പ്പം തൈര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മുടിയുടെ അറ്റത്തും ഇത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഇത് മുടിക്ക് തിളക്കവും നിറവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

 

egg mask എന്നതിനുള്ള ചിത്ര ഫലം

 

തേനും തൈരും: തേനും തൈരുമാണ് മറ്റൊരു മാര്‍ഗ്ഗം. തേനും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് മുടിയിലെ എ ല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നുമുടി മുറിക്കുന്നതാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗമാണ്. എന്നാല്‍,എല്ലാ സമയത്തുംഒരേ പോലുള്ള മുടി മുറിക്കല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് മുടിയുടെ അറ്റം പിളരാന്‍ കാരണമാകുന്നു. യാത്ര ചെയ്യുമ്പോഴും മറ്റുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം തോന്നുന്നത്.

 

honey and curd എന്നതിനുള്ള ചിത്ര ഫലം

 

ചീപ്പ് ഉപയോഗിക്കുമ്പോള്‍ പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുടി കുളിച്ച ശേഷം കണ്ടീഷണര്‍ ഇടുമ്പോള്‍ ചീപ്പ് കൊണ്ട് ചെറുതായി ചീകുന്നത് നന്നായിരിക്കും. ഇത് മുടി പൊട്ടാതിരിക്കാനും മുടിയുടെ വളര്‍ച്ചയെ ത്വരിതപെ്പടുത്താനും സഹായിക്കുന്നു.

OTHER SECTIONS