വെണ്ടയ്ക്ക വെള്ളം കുടിക്കാം ; ആരോഗ്യവാനാകാം .....

By Bindu PP.08 Feb, 2018

imran-azhar

 

 

വേണ്ടയ്ക്കവഴുവഴുപ്പുള്ളതുകൊണ്ടുതന്നെ ഈ പച്ചക്കറിയോട് അകലം പാലിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണിത്. പ്രത്യേകിച്ചും വെണ്ടയ്ക്കയുടെ ഉള്ളിലെ കുരുക്കള്‍.വെണ്ടയ്ക്ക ഒരു പ്രത്യേക രീതിയില്‍ മുറിച്ച്‌ വെള്ളത്തിലിട്ടു വച്ച്‌ ഈ വെള്ളം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്.


ഹീമോഗ്ലോബിന്‍


ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതുയര്‍ത്താന്‍ പറ്റിയ വഴിയാണ് ഈ പാനീയം. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരം. ഇത് രക്തമുണ്ടാകാന്‍ സഹായിക്കും.

 

തൊണ്ടവേദന


ഈ വെള്ളത്തിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് തൊണ്ടവേദന മാറാന്‍ ഏറെ നല്ലതാണ്. തൊണ്ടകടി മാറാനും ഏറെ നല്ലതാണിത്.


പ്രമേഹത്തിന്


പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വെണ്ടയ്ക്കയിട്ടു വച്ച വെള്ളം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. ഇതുവഴി പ്രമേഹത്തിന് പരിഹാരമാകും.

 

കൊളസ്ട്രോള്‍


കൊളസ്ട്രോള്‍ കുറയ്ക്കാനും ഈ പാനീയം ഏറെ നല്ലതാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞൂകൂടുന്ന കൊഴുപ്പും നീക്കും. ഇതിലെ ഫൈബറുകളാണ് ഈ ഗുണം പ്രധാനമായും നല്‍കുന്നത്.

OTHER SECTIONS