കുടവയര്‍ കുറയ്ക്കാന്‍ പ്ലം

By online desk.17 09 2019

imran-azhar

 

ചുവന്ന നിറത്തില്‍ കാണുന്ന പ്ലം സ്വാദും ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. ഇത് ഉണക്കിയതാണ് പ്രൂണ്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് പ്രൂണ്‍സ് അഥവാ ഉണക്കിയ പ്ലം. സൗന്ദര്യപരമായ കാരണങ്ങള്‍ കൊണ്ടുമാത്രമല്ല, ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും വയറ്റിലെ കൊഴുപ്പ് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്.
വിസറല്‍ ഫാറ്റ് എന്നറിയപെ്പടുന്ന വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പ്രൂണ്‍സ്.

ഇതുകൊണ്ട് വയര്‍ കുറയ്ക്കുന്നതെങ്ങനെ എന്ന് അറിയൂ...

100 ഗ്രാം പ്രൂണ്‍സ്, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗത്തിനുപയോഗിക്കുന്നത്.
പ്രൂണ്‍സ് വെള്ളത്തിലിട്ട് വച്ച് ഫ്രിഡ്ജില്‍ ഒരാഴ്ച അടച്ച് വയ്ക്കണം. ഇത് പിന്നീട് പുറത്തെടുത്ത് ജ്യൂസാക്കി അടിക്കുക. ദിവസവും പ്രാതലിന് മുമ്പ് ഇത് ഒരു കപ്പ് കുടിക്കുക. കുറച്ച് ദിവസം അടുപ്പിച്ചത് ഇപ്രകാരം ചെയ്യണം. വയര്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.
വിശപ്പ് കുറച്ച് ശരീരത്തിലെ കൊഴുപ്പകറ്റിയുമാണ് ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
പ്രൂണ്‍സില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഇതുവഴി അസുഖം വരുന്നത് തടയാനും സഹായിക്കും.
ഇതിലെ പൊട്ടാസ്യം കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. കൂടുതലുളള കൊഴുപ്പ് മൂത്രത്തിലൂടെ പുറത്തു കളയും.
ശരീരത്തില്‍ വെള്ളം കെട്ടിയുള്ള തടിയും കുറയും, ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്‌ളൂക്കോസ് തോത് നിയന്ത്രിക്കാന്‍ നല്ലതാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദമാണ് ഈ മാര്‍ഗ്ഗം.
ഫ്രക്‌ടോള്‍, സോര്‍ബിറ്റോള്‍ എന്നിവയടങ്ങിയ ഇത് ശരീരത്തിന് ധാരാളം ഊര്‍ജം നല്‍കാനും നല്ലതാണ്.
ധാരാളം നാരുകള്‍ അടങ്ങിയ ഇത് മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണ്.

OTHER SECTIONS