വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാം

By online desk.12 03 2019

imran-azhar

വേനല്‍ക്കലം പലതരം അസുഖങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ച് മൂത്രാശയപ്രശ്‌നങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ വൃക്കയിലെ കല്ല് നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.നിസാരമായി കണ്ട് അവഗണിക്കുന്നത് പലപ്പോഴും രോഗാവസ്ഥയെ ഗുരുതരമാക്കുകയും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് നയിച്ചെന്നും വരാം. അതിനാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധി തേടുന്നതാണ് ഉത്തമം.


അസഹ്യമായ വയറുവേദന, മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന എരിച്ചിലും നീറ്റലും വേദനയോടൊപ്പമുള്ള തരിപ്പും, എന്ത് കഴിച്ചാലും വയറുവേദനയോടൊപ്പം ഛര്‍ദ്ദിക്കുക തുടങ്ങി ശരീരം പ്രകടമാക്കും ലക്ഷണങ്ങളെ അവഗണിക്കാതെ ഉടന്‍ തന്നെ പ്രശ്‌ന പരിഹാരം തേടുക.


വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഗൃഹമാര്‍ഗ്ഗമാണ് വാഴപ്പിണ്ടി.വാഴപ്പിണ്ടി വിഭവങ്ങളും, ജ്യൂസും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ ല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഉത്തമ പരിഹാര മാര്‍ഗ്ഗമാണ്.
മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് വാഴപ്പിണ്ടി ജ്യൂസ്.
ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് പിത്താശയത്തിലുണ്ടാകുന്ന കല്ലിന്റെ വലിപ്പം കുറച്ച് അതിനെ നീക്കം ചെയ്യാന്‍ സഹായിക്കും. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധയെ പ്രതിരോധിക്കും.

OTHER SECTIONS