രാത്രികാല ഷിഫ്റ്റും മാരക രോഗങ്ങളും

By Kavitha J.18 Jul, 2018

imran-azhar

 

ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ ഫലം ഭീതിദമാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അമിത വണ്ണവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്. ഇവ രണ്ടും വഴി വെയ്ക്കുന്നത്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, സ്റ്റ്രോക്ക് എന്നിവയിലേക്കാണ്.

 

യു.എസ്സിലെ വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് യൂണിവേര്‍സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ഈ പഠനത്തോടെ പുറംതള്ളപ്പെട്ടത്, ദിന-രാത്ര ശാരീരിക പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം തലച്ചോറിന് മാത്രമാണന്ന ധാരണയാണ്. ജോലി സമയത്തുണ്ടാകുന്ന വ്യതിയാനങ്ങളും മറ്റും ദഹനേന്ദ്രിയങ്ങളെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കുമെന്നത്, അധികമാര്‍ക്കും അറിയാത്ത വസ്തുതയാണ്. ഇത് മനുഷ്യന്റെ മെറ്റബോളിസത്തെയും ബാധിക്കും. രാത്രികാല ജോലി തുടര്‍ച്ചയായ കിഡ്‌നി രോഗങ്ങള്‍ക്കും വഴി വെയ്ക്കുന്നു എന്നതാണ് പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍.OTHER SECTIONS