ഈ ഭക്ഷണങ്ങൾ കഴിക്കാം മലബന്ധം അകറ്റാം

By Sooraj Surendran.12 03 2019

imran-azhar

 

 

പല ആളുകളുടെയും ജീവിതത്തിൽ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് മലബന്ധം. ഇത് പലരെയും വല്ലാതെ അലട്ടുന്ന പ്രശ്നം കൂടിയാണ്. പലപ്പോഴും മലബന്ധത്തിന് കരണമാകാറുള്ളത് പലതരം അസുഖങ്ങളും പോഷകാഹാരങ്ങളുടെ അഭാവവുമാണ്. മലബന്ധം അകറ്റാനായി ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ മതിയാകും.


അവ ഏതൊക്കെയെന്ന് നോക്കാം:


ഒലിവെണ്ണ, കാസ്റര്‍ ഓയില്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ആഹാര പദാർഥങ്ങൾ മലബന്ധം അകറ്റാൻ സഹായകമാണ്. പഴവർഗമായ പ്ലം കഴിക്കുന്നതും മലബന്ധം ഒഴിവാക്കാൻ ഉത്തമമാണ്. അതുപോലെ തന്നെ വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ ചേര്‍ത്ത ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും. വയറിനെ റീ അൽക്കലയിസ് ചെയ്യുകയും, കൂടാതെ ആസിഡിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ബേക്കിങ് സോഡാ മലബന്ധം അകറ്റാൻ സഹായിക്കുന്നു. ശര്‍ക്കരപ്പാവും മലബന്ധം തടയാൻ ഉത്തമമാണ്.

OTHER SECTIONS