പ്രമേഹരോഗി ഉപ്പ് കഴിച്ചാല്‍...

By online desk.28 04 2019

imran-azhar

മധുരം മാത്രമല്ല , ഉപ്പും പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുമെന്ന് കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാല്‍ പ്രമേഹരോഗികളെ ബാധിക്കാവുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാം. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ 254 പേരില്‍ നടത്തിയ 13 പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് കണ്ടെത്തല്‍.

 

പഠനത്തിന് വിധേയരായവരോട് ഉപ്പിന്റെ ഉപഭോഗത്തില്‍ വലിയൊരളവ് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ദിവസം 11.9 ഗ്രാം, ടൈപ്പ് 2 രോഗികള്‍ക്ക് 7.2 ഗ്രാം എന്നീ അളവിലാണ് ഉപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

 

ഉപ്പിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പ്രധാന കാരണമാകുന്നതായും പ്രമേഹബാധയുള്ളവരില്‍ ഇത് പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായും കണ്ടെത്തി. ആരോഗ്യസംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കോക്രെയ്ന്‍ കൊളാബറേഷന്‍ എന്ന സംഘടനയുടെ പ്രസിദ്ധീകരണമായ ദി കൊക്രെയ്ന്‍ ലൈബ്രറിയില്‍ പഠനറിപേ്പാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് .

 

 

================================================================
പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധത്തപ്പെടുക  :

ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ,
തിരുവനന്തപുരം.
ഫോൺ  : 098460 40055

അപ്പോയിന്മെന്റുകൾക്ക് : ക്ലിക് ചെയ്യുക
 ================================================================

OTHER SECTIONS