ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിക്ക് അവസാനമാസം കഴിക്കേണ്ടുന്നവ

By Anju N P.05 Mar, 2018

imran-azhar

 

 


ജനിക്കാന്‍ പോവുന്ന കുഞ്ഞിന് നല്ല ബുദ്ധിയും ആരോഗ്യവും ഉണ്ടായിരിക്കണമെന്ന് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കും. അതിനു വേണ്ടി കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ തന്നെ പല കാര്യങ്ങളും അച്ഛനും അമ്മയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞിനെ നിങ്ങള്‍ക്ക് നല്‍കുന്നു.

 

അതിനായി ഗര്‍ഭാവസ്ഥയില്‍ തന്നെ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

 


ഗര്‍ഭാവസ്ഥയില്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ കളിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതിനായി ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം. അമ്മയുടെ ആഹാര ശീലങ്ങള്‍ നിങ്ങളുടെ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്.

 

 

മത്തി

 

മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ തന്നെ മത്തി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള വിറ്റാമിന്‍ ഡി പല വിധത്തില്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ നാഢീ ഞരമ്പുകള്‍ക്ക് ഉണര്‍ച്ചയും ബുദ്ധിയും നല്‍കുന്ന കാര്യത്തിലും മുന്നിലാണ് മത്തി.

 


പരിപ്പ്

 

 

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പരിപ്പ്. ഇത് സൂപ്പര്‍ ന്യൂട്രിയന്റ് എന്ന ഘടകത്തിലാണ് വരുന്നത്. അതുകൊണ്ട് തന്നെ പരിപ്പ് കഴിക്കുന്നതും കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുന്നു. എന്നാല്‍ പരിപ്പ് ധാരാളം കഴിക്കാന്‍ പാടില്ല. ഇത് പല തരത്തിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

 


തൈര്

 

 

തൈര് കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം ധാരാളം പാലിലും തൈരിലും ഉണ്ട്. ഗര്‍ഭകാലത്തെ ഭക്ഷണ ശീലങ്ങളില്‍ അതുകൊണ്ട് തന്നെ തൈരിനെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

 


ചീര

 


ക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല ബുദ്ധിശക്തിക്കും സഹായിക്കുന്ന ഒന്നാണ് ചീര. ഇതിലുള്ള വിറ്റാമിനുകള്‍ ഡി എന്‍ എ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നു.

 

 

 

നട്സ്

 

 

നട്സ് സൂപ്പര്‍ ന്യൂട്രിയന്റ് ഗണത്തില്‍ പെടുന്ന ഒന്നാണ്. ഇതില്‍ ധാരാളം സെലനിയം അടങ്ങിയിട്ടുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ഗര്‍ഭിണികളുടെ ഡയറ്റിലെ പ്രധാന വിഭവമാണ് നട്സ്.

 

നിലക്കടല

 

 


നിലക്കടല കൊണ്ട് കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കാം. അതിനായി പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒരു നല്ല സ്നാക്സ് ആണ് നിലക്കടല. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

 


മത്തന്‍ വിത്ത്

 

നമ്മള്‍ സാധാരണ എപ്പോഴും കഴിക്കാത്ത ഒന്നാണ് മത്തന്‍ വിത്ത്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞിന് വരെ ആരോഗ്യം നല്‍കുന്നതാണ്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ഇത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യം നല്‍കുന്നു.

 

മധുരക്കിഴങ്ങ്

 

 

മധുരക്കിഴങ്ങ് ഗര്‍ഭകാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ബീറ്റാ കരോട്ടിന്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ഇത് കുഞ്ഞിന്റെ ബുദ്ധിശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു.

 


ആവക്കാഡോ

 

 


ആള് വിദേശിയാണെങ്കില്‍ പോലും നമ്മുടെ പഴങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് ആവക്കാഡോ. ഇതിലുള്ള മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എല്ലാ വിധത്തിലും ആരോഗ്യത്തനും ബുദ്ധിക്കും സഹായിക്കുന്നു.